Banner Top

Log in
updated 12:00 AM UTC, Oct 21, 2017
HEADLINES
രുചികൂട്ട്‌

രുചികൂട്ട്‌ (349)

ഹോട്ട് ചിക്കന്‍ ക്രിസ്പ്‌സ് 

 

ബോണ്‍ലെസ് ചിക്കന്‍-1 കിലോ

കോണ്‍ഫ്‌ളോര്‍-5 ടേബിള്‍ സ്പൂണ്‍

മൈദ-5 ടേബിള്‍ സ്പൂണ്‍

സോയാസോസ്-2 ടേബിള്‍ സ്പൂണ്‍

ചില്ലി സോസ്-2 ടേബിള്‍ സ്പൂണ്‍

വിനെഗര്‍-2 ടേബിള്‍ സ്പൂണ്‍

മസ്റ്റാര്‍ഡ് സീഡ് പൗഡര്‍-1 ടീസ്പൂണ്‍

കുരുമുളകുപൊടി-1 ടീസ്പൂണ്‍

വെളുത്തുള്ളി-6 അല്ലി

ചിക്കന്‍ ക്യൂബ്-5

ഉപ്പ്

ചൈനീസ് സാള്‍ട്ട്

ഓയില്‍

ചിക്കന്‍ കഴുകി വൃത്തിയാക്കി കുക്കുറില്‍ വച്ച് ഉപ്പ്, ചൈനീസ് ഉപ്പ്, വിനെഗര്‍, വെളുത്തുള്ളി അരിഞ്ഞത്, ഉപ്പ്, കുരുമുളകുപൊടി എ്ന്നിവ ചേര്‍ത്ത് ആവി കയറ്റുക. ഇത് മൃദുവാകുന്നതു വരെ സ്റ്റീം ചെയ്യണം.

മറ്റൊരു ബൗളില്‍ മുട്ട, സോയാസോസ്, ചില്ലി സോസ്, കടുകുപൊടി, കോണ്‍ഫ്‌ളോര്‍, മൈദ, ചിക്കന്‍ക്യൂബ് എ്ന്നിവ ചേര്‍ത്തിളക്കുക.

ഇതില്‍ സ്റ്റീം ചെയ്ത് ചി്ക്കന്‍ കഷ്ണങ്ങള്‍ ഇട്ടു പുരട്ടുക.

ഇത് വറുത്തെടുക്കുക.

കടച്ചക്ക തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍

  1. കടച്ചക്ക- ഒന്ന്
  2. തേങ്ങ- പകുതി
  3. പച്ചമുളക്- അഞ്ച്
  4. സവാള- ഒന്ന്
  5. വെളുത്തുള്ളി- അഞ്ച്
  6. കുരുമുളക്- പത്തെണ്ണം
  7. ഇഞ്ചി- ചെറിയ കഷ്ണം
  8. മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
  9. ഉപ്പ്- പാകത്തിന്
  10. കറിവേപ്പില- രണ്ട് തണ്ട്
  11. കടുക്- അല്‍പംവറ്റല്‍മുളക്- രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

കടച്ചക്ക കനം കുറച്ച് അരിഞ്ഞ് മാറ്റി വെക്കുക. പച്ചമുളക്, ഇഞ്ചി, സവാള, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞ് മാറ്റി വെക്കാം. പിന്നീട് ഒരു ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പില, വറ്റല്‍മുളത്, കടുക്, കുരുമുളക് എന്നിവയിട്ട് പൊട്ടിക്കുക. അതിനു ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന സവാളയും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം കൂടി മിക്‌സ് ചെയ് വഴറ്റിയെടുക്കണം.

സവാള വഴറ്റിക്കഴിഞ്ഞാല്‍ അതിലേക്ക് അരിഞ്ഞു വെച്ച കടച്ചക്ക ചേര്‍ക്കണം. ശേഷം അല്‍പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അല്‍പം വെള്ളമൊഴിച്ച് നല്ലതു പോലെ വേവിച്ചെടുക്കുക. കടച്ചക്ക നല്ലതു പോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങയും ചേര്‍ക്കാം. ശേഷം വെള്ളം നല്ലതു പോലെ വറ്റിക്കഴിഞ്ഞ് വാങ്ങിവെക്കാം. നല്ല രുചികരമായ കടച്ചക്കത്തോരന്‍ തയ്യാര്‍.  

മത്തി പെരളന്‍

ആവശ്യമുള്ള സാധനങ്ങള്‍

  • മത്തി- ഒരു കിലോ
  • തക്കാളി- മൂന്നെണ്ണം
  • സവാള- രണ്ടെണ്ണം
  • ഉപ്പ്- പാകത്തിന്
  • വിനാഗിരി- ഒരു ടീസ്പൂണ്‍
  • വെളിച്ചെണ്ണ- പാകത്തിന്
  • ഉണക്കമുളക്- പത്തെണ്ണം
  • വെളുത്തുള്ളി- പത്ത് അല്ലി

തയ്യാറാക്കുന്ന വിധം

മത്തി നല്ലതു പോലെ വൃത്തിയാക്കിയ ശേഷം ഇരു വശവും വരയുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ സവാള ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് ഉണക്കമുളകും വെളുത്തുള്ളിയും നല്ലതു പോലെ അരച്ച് ചേര്‍ക്കാം. നന്നായി വഴറ്റിയ ശേഷം തക്കാളി ചേര്‍ക്കാവുന്നതാണ്. പിന്നീട് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വറ്റിക്കുക.

വെള്ളം നല്ലതു പോലെ വറ്റിയ പരുവമാകുമ്പോള്‍ ഇതിലേക്ക് മത്തി എടുത്ത് ഓരോന്നായി നരത്തിയിടാം. മത്തി ഓരോ ഭാഗവും മറിച്ചും തിരിച്ചുമിട്ട് പൊടിയാതെ വേവിച്ചെടുക്കാം. ഇതിലേക്ക് പാകത്തിന് വെള്ളവും അല്‍പം വിനാഗിരിയും ഉപ്പും ചേര്‍ക്കാം. പിന്നീട് അടച്ച് വെച്ച് അല്‍പസമയം വേവിക്കുക. നല്ലതു പോലെ ചാറ് കുറുകി വരുമ്പോള്‍ വാങ്ങി വെക്കാം. വാങ്ങി വെച്ചതിനു ശേഷം അല്‍പം കറിവേപ്പിലയും വെളിച്ചെണ്ണയും താളിക്കാവുന്നതാണ്. നല്ല മത്തി പെരളന്‍ തയ്യാര്‍.

ആലൂ ചാറ്റ്

  • ഉരുളക്കിഴങ്ങ് തൊലികളഞ്ഞത് 500 ഗ്രാം 
  • എണ്ണ -ആവശ്യത്തിന് 
  • ഉപ്പ് -1/2 ടീസ്പൂണ്‍ 
  • കാശ്മീരി മുളക്‌പൊടി -1/2 ടീസ്പൂണ്‍
  •  ഉണക്കമാങ്ങാ പൊടി -1/2 ടീസ്പൂണ്‍ 
  • വറുത്ത ജീരകപ്പൊടി -1/2ടീസ്പൂണ്‍ 
  • ചാറ്റ് മസാല -1/2ടീസ്പൂണ്‍ 
  • നാരങ്ങാ നീര് -1 ടേബിള്‍ സ്പൂണ്‍ 
  • മല്ലിയില, പുതിന ചട്ണി -1/2ടേബിള്‍ സ്പൂണ്‍ 
  • പുളി ചട്ണി -1 ടേബിള്‍ സ്പൂണ്‍ 
  • സേവ് -1 ചെറിയ ബൗള്‍ 
  • മല്ലിയില അരിഞ്ഞത് -ആവശ്യത്തിന് 
  • മാതള നാരങ്ങ -ഗാര്‍നിഷ് ചെയ്യാന്‍

1.ആദ്യം ഒരു പാനില്‍ വെളിച്ചെണ്ണയെടുത്ത് ചൂടാക്കി ഉരുളക്കിഴങ്ങ് മുറിച്ചത് വറുത്തെടുക്കുക. 

2. അല്‍പ്പം ഗോള്‍ഡന്‍ ചുവപ്പായാല്‍ അവ എണ്ണയില്‍ നിന്ന് കോരി മാറ്റുക. 

3. അതിലേക്ക് അല്‍പം ഉപ്പും മുളകുപൊടിയും ചേര്‍ക്കുക. 

4. പിന്നീട് ഉണക്ക മാങ്ങാപൊടിയും ജീരക പൊടിയും ചാറ്റ് മസാലയും ചേര്‍ക്കുക. 

5. പിന്നീട് അതിലേക്ക് അല്‍പ്പം നാരങ്ങാ നീര് ചേര്‍ത്ത് നന്നായി ഇളക്കുക. 6.അതിലേക്ക് പുളി ചട്ണിയും മല്ലിയിലപുതിന ചട്ണിയും ചേര്‍ത്ത് നന്നായി ഇളക്കുക. 7.അതിന് മുകളിലേക്ക് മല്ലിയിലയും മാതള നാരങ്ങയും സേവും ചേര്‍ത്ത് അലങ്കരിക്കുക 

8.തയ്യാറാക്കിയ വിഭവത്തിന് മുകളിലേക്ക് രണ്ട് ചട്ണിയും അല്‍പം ഒഴിച്ചു കൊടുത്ത് ആലൂ ചാറ്റിന് കൂടുതല്‍ ഭംഗി വരുത്താം.

 

 

ബേസന്‍ കാന്ത്‌വി

  • കടലപ്പൊടി-1/2 കിലോ
  • തൈര്-1 കപ്പ്
  • വെള്ളം-1 കപ്പ്
  • ഉപ്പ്- പാകത്തിന്
  • മഞ്ഞള്‍-1/2 ടീസ്പൂണ്‍
  • കായം- 1/2ടീസ്പൂണ്‍
  • കടുക്-1/2 ടീസ്പൂണ്‍
  • കറിവേപ്പില (അരിഞ്ഞത് ) -5 മുതല്‍ 6 വരെ
  • തേങ്ങ ചിരവിയത്- 4 ടേബിള്‍ സ്പൂണ്‍

1. ഒരു മീഡിയം സൈസ് ബൗളില്‍ തൈര് ഒഴിക്കുക. അത് നന്നായി പതപ്പിച്ച് എടുക്കുക.

2. അതിലേക്ക് പാകത്തിന് മഞ്ഞള്‍പൊടിയും കായവും ഉപ്പും ചേര്‍ക്കുക.

3. അതിലേക്ക് കടലമാവ് ചേര്‍ത്ത് കുഴമ്പുപരിവത്തില്‍ തയ്യാറാക്കിയെടുക്കുക.

4. പിന്നീട് ഒരു കടായി ചൂടാക്കി മാവ് അതിലേക്കൊഴിക്കുക.

5. കട്ടപിടിക്കാതെ മാവ് കട്ടിയാകുന്നതുവരെ ഇളക്കികൊണ്ടിരിക്കണം.

6. അത് കുഴമ്പുപരിവത്തില്‍ ആയാല്‍ ഒന്നോ രണ്ടോ പ്ലേറ്റെടുത്ത് അവയില്‍ എണ്ണ തേച്ച് വെയ്ക്കുക. അതിലേക്ക് തയ്യാറാക്കിയ മാവ് ഒഴിക്കുക.

7. അഞ്ച് മിനിറ്റ് അവ തണുക്കാന്‍ വെയ്ക്കണം.

8. അതിന് ശേഷം രണ്ടിഞ്ച് നീളത്തില്‍ അവ മുറിച്ചെടുക്കു.

9. അതിന് മുകളിലേക്ക് കറിവേപ്പിലയും തേങ്ങ ചിരകിയതും ഇടുക.

10. അതിന് ശേഷം അവ നന്നായി ചുരുട്ടിയെടുക്കുക.

11. അതിനുശേഷം ഒരു പാന്‍ എടുത്ത് അല്‍പ്പം എണ്ണ ചൂടാക്കുക.

12. എണ്ണ ചൂടാക്കി അതിലേക്ക് കടുക് ചേര്‍ക്കാം.

13. ഇതിലേക്ക് കറിവേപ്പിലും ചേര്‍ക്കാം, നന്നായി യോജിപ്പിക്കുക കാന്ത്‌വി റെഡി.

14. ആവശ്യാനുസരണം തേങ്ങയോ കറിവേപ്പിലയോ വെച്ച് അലങ്കരിക്കാം.

1. മിശ്രിതം തയ്യാറാക്കുന്നതിന് മുന്‍പ് തന്നെ തേങ്ങ ചിരകി വെക്കാനും കറിവേപ്പില മുറിച്ചെടുക്കാനും ശ്രദ്ധിക്കുക. എന്നാല്‍ മിശ്രിതം ആകുമ്പോഴേക്കും ഇവ പെട്ടെന്ന് അതിലേക്ക് ചേര്‍ക്കാം. 

2. മിശ്രിതം പാത്രത്തിലേക്ക് ഒഴിക്കാന്‍ പാകമായോ എന്നറിയാന്‍ കുറച്ചെടുത്ത് അവ പ്ലേറ്റില്‍ ഒഴിച്ചു നോക്കുക.മടക്കുമ്പോള്‍ ഒട്ടിപിടിക്കുകയോ പറ്റാതിരിക്കുകയോ ചെയ്താല്‍ അവ കൃത്യമായ പാകമായി എന്നാണ് അര്‍ത്ഥം.

 

 

മലബാര്‍ ചിക്കന്‍ കറി

 

ആവശ്യമുള്ള സാധനങ്ങള്‍ 

ചിക്കന്‍- ഒരു കിലോ 

സവാള- അരക്കിലോ 

ഉരുളക്കിഴങ്ങ്- രണ്ടെണ്ണം 

പച്ചമുളക്- എട്ടെണ്ണം 

ഇഞ്ചി- രണ്ട് കഷ്ണം 

മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍ 

ഉപ്പ്- ആവശ്യത്തിന് 

തേങ്ങ- ഒന്ന്

കറുവപ്പട്ട- രണ്ടെണ്ണം 

ഗ്രാമ്പൂ-നാലെണ്ണം 

വെളഉത്തുള്ളി- പത്ത് അല്ലി 

പെരുംജിരകം- പാകത്തിന് 

മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍ 

മുളക് പൊടി- മൂന്ന് സ്പൂണ്‍ 

വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍ 

കറിവേപ്പില- നാല് തണ്ട് 

മല്ലിയില- പാകത്തിന്

തയ്യാറാക്കുന്ന വിധം 

ചിക്കന്‍ നല്ലതു പോലെ കഴുകി വൃത്തിയാക്കി വെക്കുക. സവാള, ഉരുളക്കിഴങ്ങ്, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ നല്ലതു പോലെ ചിക്കനില്‍ മിക്‌സ് ചെയ്ത് വെക്കുക. ഒന്നര മണിക്കൂറിനു ശേഷം ഇത് വേവിച്ചെടുക്കാം. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് തേങ്ങ ചിരവിയത് വറുത്തെടുക്കാം. പിന്നീട് ഇതിലേക്ക് ഗ്രാമ്പൂ, കറുവപ്പട്ട, ഏലം, വെളുത്തുള്ളി, പെരുംജീരകം എന്നിവ ചേര്‍ത്ത് ഇളക്കാം. ഇത് തവിട്ട് നിറമായിക്കഴിഞ്ഞാല്‍ ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും, മുളക് പൊടിയും ചേര്‍ക്കാം. ഈ തേങ്ങ നല്ലതു പോലെ അരച്ച് ചിക്കനില്‍ ചേര്‍ക്കാം. പത്ത് മിനിട്ടിനു ശേഷം കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങിവെക്കാവുന്നതാണ്. നല്ല മലബാര്‍ ചിക്കന്‍ കറി റെഡി.

 

 

നാടന്‍ ഞണ്ട് മസാല 

ആവശ്യമുള്ള സാധനങ്ങള്‍

  1. ഞണ്ട്- ആറ് എണ്ണം
  2. സവാള അരിഞ്ഞത്- രണ്ടെണ്ണം
  3. ചെറിയ ഉള്ളി- അരക്കപ്പ്
  4. ഇഞ്ചി- ഒരു കഷ്ണം
  5. വെളുത്തുള്ളി-അല്‍പം
  6. തക്കാളി- ഒന്ന്
  7. പച്ചമുളക്- മൂന്നെണ്ണം
  8. മുളക് പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍
  9. മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
  10. മഞ്ഞള്‍പ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
  11. ഗരം മസാല- മുക്കാല്‍ ടീസ്പൂണ്‍
  12. കുടംപുളി- ഒരു വലിയ കഷ്ണം
  13. ഉപ്പ്- പാകത്തിന്
  14. കറിവേപ്പില- പാകത്തിന്
  15. വെള്ളം- രണ്ട് കപ്പ്
  16. വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഞണ്ട് വൃത്തിയാക്കി രണ്ടായി മുറിച്ചെടുക്കാം. ചട്ടിയില്‍ ഞണ്ടും മുളക് പൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും കുടംപുളിയും ഉപ്പും ഇട്ട് ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കാം. വെന്ത് ചാറ് കുറുകി വരുമ്പോള്‍ തീ ഓഫാക്കാം.

ചീനച്ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചിസ ചെറിയ ഉള്ളി, സവാള, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് വേവിച്ച വെച്ച ഞണ്ട് ഒഴിക്കാം. പിന്നീട് അല്‍പസമയം തിളപ്പിക്കാവുന്നതാണ്. ഇത് ചെറു തീയില്‍ വേവിച്ചെടുക്കാം. ചാറ് ആവശ്യത്തിന് വറ്റി പാകമാവുമ്പോള്‍ തീ ഓഫ് ചെയ്യാം. നല്ല സ്വാദിഷ്ഠമായ ഞണ്ട് മസാല റെഡി.

ചിക്കന്‍ പുലാവ്

ആവശ്യമുള്ള സാധനങ്ങള്‍ 

  • ബസുമതി അരി- ഒരു കപ്പ് 
  • ഉള്ളി- രണ്ടെണ്ണം 
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍ 
  • അണ്ടിപ്പരിപ്പ്-രണ്ട് ടേബിള്‍ സ്പൂണ്‍ 
  • മുന്തിരി- രണ്ട് ടേബിള്‍ സ്പൂണ്‍ 
  • പുതിനയില- ഒരു പിടി 
  • മല്ലിയില- ഒരു പിടി 
  • കറുവപ്പട്ട-അല്‍പം 
  • ഏലക്കായ- നാലെണ്ണം 
  • ജീരകം-ഒരു ടീസ്പൂണ്‍ 
  • ഉപ്പ്- പാകത്തിന് 
  • നെയ്യ്- മൂന്ന് ടേബിള്‍ സ്പൂണ്‍ 
  • വെള്ളം- പാകത്തിന് 
  • മാരിനേറ്റ് ചെയ്യാന്‍ 

  • ചിക്കന്‍-അരക്കിലോ 
  • തൈര്- ഒരു കപ്പ് 
  • മുളക് പൊടി- രണ്ട് ടീസ്പൂണ്‍ 
  • മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍ 
  • ജീരകപ്പൊടി- ഒരു ടീസ്പൂണ്‍ 
  • ഗരം മസാല- രണ്ട് ടീസ്പൂണ്‍ 

തയ്യാറാക്കുന്ന വിധം 

രണ്ടാമത്തെ ചേരുവകള്‍ എല്ലാം നല്ലതു പോലെ ചിക്കനില്‍ പുരട്ടി ഒരു മണിക്കൂറോളം വെക്കുക. ബസുമതി അരി കുതിര്‍ത്ത ശേഷം ഊറ്റിയെടുത്ത് മാറ്റി വെക്കാം. അടി കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി മുന്തിരിയും അണ്ടിപ്പരിപ്പും കറുവപ്പട്ടയും ഏലക്കയും ഇടുക. ഇവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്യാം. ഇതിലേക്ക് ഉള്ളി ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയെടുക്കാം. പിന്നീട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മിക്‌സ് ചെയ്യാം. ഇതിലേക്ക് ഉപ്പും ചേര്‍ക്കാം. മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കന്‍ ഇതിലേക്കിട്ട് നല്ലതു പോലെ മിക്‌സ് ചെയ്യാം. പിന്നീട് മല്ലി, പുതിനയില എന്നിവയും ചേര്‍ക്കാം. പിന്നീട് അരിയും നല്ലതു പോലെ മിക്‌സ് ചെയ്ത ശേഷം രണ്ട് കപ്പ് വെള്ളം ചേര്‍ക്കാം. നല്ലതു പോലെ 20 മിനിട്ടോളം വേവിക്കാം. വെള്ളം പൂര്‍ണമായും മാറിയ ശേഷം അടുപ്പില്‍ നിന്നും ഇറക്കി വെക്കാവുന്നതാണ്. സ്വാദിഷ്ഠമായ ചിക്കന്‍ പുലാവ് റെഡി.

ചെമ്മീന്‍ ബിരിയാണി

ആവശ്യമുള്ള വസ്തുക്കള്‍ 

  • ചെമ്മീന്‍- ഒരു കിലോ 
  • സവാള- നാലെണ്ണം 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- നാല് സ്പൂണ്‍ 
  • പച്ചമുളക്- ആറെണ്ണം 
  • മുളക് പൊടി- രണ്ട് ടീസ്പൂണ്‍ 
  • മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍ 
  • ഗരം മസാല- രണ്ട് സ്പൂണ്‍ 
  • നാരങ്ങ നീര്- രണ്ട് സ്പൂണ്‍ 
  • ഉപ്പ്- പാകത്തിന് 
  • കറിവേപ്പില- രണ്ട് തണ്ട് 
  • മല്ലിയില- പാകത്തിന് 

ബിരിയാണി റൈസിന് 

ബിരിയാണിക്കായി ചോറ് തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍. ഒരു കിലോ ബിരിയാണി അരി, അല്‍പം പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം, അണ്ടിപ്പരിപ്പ്, മുന്തിരി, നെയ്യ് എന്നിവ വേണം. 

തയ്യാറാക്കേണ്ട വിധം

lചെമ്മീന്‍ വൃത്തിയാക്കി കഴുകിയ ശേഷം അല്‍പം മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, നാരങ്ങ നീര് എന്നിവ പുരട്ടി അരമണിക്കൂറോളം വെക്കുക. ഒരു പാനില്‍ അല്‍പം വെളിച്ചെണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവയെല്ലാ കൂടി വഴറ്റിയെടുക്കാം. നല്ലതു പോലെ വഴറ്റിക്കഴിഞ്ഞാല്‍ ഇതിലേക്ക് മുളക് പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരം മസാല എന്നിവയും ചേര്‍ക്കാം. ശേഷം മസാല പുരട്ടി വെച്ചിരിക്കുന്ന ചെമ്മീന്‍ ഇതിലേക്ക് ചേര്‍ത്ത് വേവിക്കുക. പിന്നീട് കറിവേപ്പില, മല്ലിയില എന്നിവ ചെമ്മീനിലേക്ക് ചേര്‍ക്കാം. കുക്കറില്‍ അല്‍പം നെയ് ഒഴിച്ച് അതിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം എന്നിവ ഇട്ട് ഒരു ഗ്ലാസ്സ് അരിക്ക് ഒന്നര ഗ്ലാസ്സ് വെള്ളം എന്ന തോതില്‍ അരിയും ഉപ്പും ഇട്ട് വേവിക്കാം. ഒരി വിസില്‍ വന്ന ഉടനേ അടുപ്പില്‍ നിന്ന് വാങ്ങി വെച്ച് 15 മിനിട്ടിനു ശേഷം തുറക്കാം. ഇതിലേക്ക് മല്ലിയില ചേര്‍ക്കാം. അവസാന ഘട്ടം എന്ന നിലക്ക് ഒരു പാത്രത്തില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ചെമ്മീന്‍ മസാല ചേര്‍ക്കാം. അതിനു മുകളില്‍ അല്‍പം ചോറിടാം. പിന്നീട് അണ്ടിപ്പരിപ്പ്, സവാള, മുന്തിരി, മല്ലിയില എന്നിവയും ചേര്‍ക്കാം. പിന്നീട് അല്‍പം കൂടി ചെമ്മീന്‍ മസാല ചേര്‍ത്ത് അതിനു മുകളില്‍ ചോറിട്ട് ലെയര്‍ ആയി അടുക്കാവുന്നതാണ്. പിന്നീട് സെറ്റ് ആയിക്കിട്ടാന്‍ കനലിനു മുകളില്‍ 10 മിനിട്ട് വെക്കാം. നല്ല സ്വാദിഷ്ഠമായ ചെമ്മീന്‍ ബിരിയാണി റെഡി.

 

 

മുരിങ്ങക്കായ മുട്ടത്തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍ 

  • മുരിങ്ങാക്കോല്‍- രണ്ടെണ്ണം 
  • മുട്ട- മൂന്നെണ്ണം 
  • ചെറിയ ഉള്ളി- ചെറുതായി അരിഞ്ഞത് 
  • അരക്കപ്പ് വെളുത്തുള്ളി- മൂന്നല്ലി 
  • ഇഞ്ചി- ഒരു കഷ്ണം 
  • പച്ചമുളക്-രണ്ടെണ്ണം 
  • മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍ 
  • ഉപ്പ്- ആവശ്യത്തിന് 
  • തേങ്ങ- അരക്കപ്പ് ചിരവിയത് 

തയ്യാറാക്കുന്ന വിധം 

മുരിങ്ങക്കോല്‍ തോല്‍ കളഞ്ഞ് ഉള്ളിലെ മാംസളമായ ഭാഗം വേവിച്ചെടുക്കാം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവയിട്ട് വഴറ്റിയെടുക്കാം. അതിലേക്ക് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കാം. ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന മുരിങ്ങക്കായയും മുട്ട ചേര്‍ത്ത് പൊട്ടിച്ചതും ചേര്‍ത്ത് വഴറ്റിയെടുക്കുക. അല്‍പം കഴിഞ്ഞ് അതിലേക്ക് തേങ്ങയും ചേര്‍ത്ത് ഇളക്കി വേവിച്ചെടുക്കാം. അഞ്ച് മിനിട്ടിനു ശേഷം ഇത് വാങ്ങി വെക്കാം.

 

 

Subscribe to this RSS feed
Bingo sites http://gbetting.co.uk/bingo with sign up bonuses

Thrissur

Banner 468 x 60 px