Banner Top

Log in
updated 12:00 AM UTC, Oct 21, 2017
HEADLINES
കൗതുക ലോകം

കൗതുക ലോകം (70)

മണ്ണാറത്തൊടി ജയകൃഷ്ണന്‍ എന്ന പെരുവല്ലൂര്‍ ഉണ്ണീമേനോന്‍

 

 

പെരുവല്ലൂര്‍ ഉണ്ണിമേനോന്‍ എന്നുപരഞാല്‍ ആരും ആളെ അറിയണമെന്നില്ല , എന്നാല്‍ മണ്ണാറത്തൊടി ജയക്രിഷ്ണനെ അറിയാത്ത മലയാളികള്‍ ചുരുക്കമാണു . ജീവിതത്തെ ആഘോഷമാക്കിയ മണ്ണാറത്തൊടി ജയകൃഷ്‌ണന്‍, ഉദകപ്പോളയിലൂടെയും തൂവാനത്തുമ്പികളിലൂടെയും അനശ്വരമായ ഒരു കഥാപാത്രം. ജയകൃഷ്‌ണന്‍ ഒരു സ്‌മാരകമാണ്‌. മരണത്തിനപ്പുറമാണ്‌ ഒരു സ്‌മാരകമുയരുകയെങ്കില്‍ ഇവിടെ ജയകൃഷ്‌ണന്‍ ഇന്നും ജീവിക്കുന്ന ഒരാളുടെ സ്‌മാരകമാണ്‌, പുതിയേടത്ത്‌ ഉണ്ണിമേനോന്റെ.

പുതിയേടത്ത്‌ ഉണ്ണിമേനോന്‍, വി.കെ.എന്നിന്റെയും ബഷീറിന്റെയും വിളിയില്‍ ഉ. മേനോന്‍, സാഹിത്യകാരന്മാരെ സാഹിത്യംകൊണ്ടും മദ്യപന്മാരെ മദ്യം കൊണ്ടും സത്‌കരിക്കുകയും സൗഹൃദത്തിലാക്കുകയും ചെയ്‌ത ഉണ്ണിമേനോന്‍. ജീവിതത്തെ അര്‍മാദഘോഷമാക്കിയ മണ്ണാറത്തൊടി ജയകൃഷ്‌ണന്റെ നേര്‍സാക്ഷ്യം.

പത്മരാജന്റെ മുന്നിലും മനസിലും നിറഞ്ഞ മഴപ്പെയ്‌തായിരുന്നു ഉണ്ണിമേനോന്‍. ഓരോ മഴ പെയ്യുമ്പോഴും അവ്യക്തചിത്രമായി ജയകൃഷ്‌ണനുമുന്നില്‍ ക്ലാര തെളിയുന്നതുപോലെ ഓരോ കഥയെഴുത്തിലും ഉദകപ്പോളയ്‌ക്കുമുമ്പേ പത്മരാജനുമുന്നില്‍ പുതിയേടത്ത്‌ ഉണ്ണിമേനോന്‍ തെളിഞ്ഞിട്ടുണ്ടാകണം. ഉണ്ണിമേനോനോടൊപ്പമുള്ള ഓരോ നിമിഷങ്ങളെയും ഓര്‍ത്തെടുത്തിട്ടുണ്ടാകണം. അത്രത്തോളം സൂക്ഷ്‌മമായി ഉണ്ണിമേനോനെയും സൗഹൃദങ്ങളെയും പത്മരാജന്‍ നിരീക്ഷിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നു. ``നുമ്മക്ക്‌ ഓരോ നാരങ്ങാവെള്ളം കാച്ചിയാലാ?'' എന്നൊരു സ്‌നേഹക്ഷണത്തിലൂടെ ഉണ്ണിമേനോന്‍ കഥയെഴുത്തിലെ ലഹരിയിലേക്ക്‌ പത്മരാജനെ നയിച്ചു. അങ്ങനെയാണ്‌ ഉദകപ്പോളയിലൂടെയും തൂവാനത്തുമ്പികളിലൂടെയും, ജീവിച്ചിരിക്കുന്ന, ഉണ്ണിമേനോന്‌ പത്മരാജന്‍ ഒരു സ്‌നേഹസ്‌മാരകമൊരുക്കിയത്‌.

തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടി ജയകൃഷ്‌ണന്‍, അഭ്രപാളിയില്‍ തീര്‍ത്ത അര്‍മാദിപ്പുകളും സൗഹൃദാഘോഷങ്ങളും പുതിയേടത്ത്‌ ഉണ്ണിമേനോന്റെ ഏതാനും ചില `വിലസലുകള്‍' മാത്രമേ ആകുന്നുള്ളു. ഒറ്റ സ്‌നാപ്പില്‍ ഒതുക്കാനാവാത്തത്‌ എന്ന്‌ പറയുന്നതുപോലെ ഒരു സിനിമയില്‍ ഒതുക്കാനാവില്ല പുതിയേടത്ത്‌ ഉണ്ണിമേനോന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങള്‍ പോലും.

പെരുവല്ലൂരിലെ അഭിഭാഷകന്‍ കുഞ്ഞനുണ്ണി പണിക്കരുടെയും പത്മാവതിഅമ്മയുടെയും ആദ്യമകന്‍ നാലാം വയസില്‍ കുളിക്കാന്‍ വെച്ച ചൂടുവെള്ളത്തില്‍ വീണ്‌ മരണപ്പെട്ടപ്പോള്‍ എല്ലാ സ്‌നേഹവും ലാളനയും നല്‍കിയാണ്‌ രണ്ടാമത്തെ മകന്‍ ഉണ്ണിമേനോനെ വളര്‍ത്തിയത്‌. പേരും പ്രശസ്‌തിയുമുള്ള തറവാട്ടില്‍ പുതിയേടത്ത്‌ ഉണ്ണിമേനോന്‍ രാജകുമാരനെപ്പോലെത്തന്നെ വളര്‍ന്നു. രാവിലെ സ്‌കൂളിലേക്കു പോകുമ്പോള്‍ പിന്നാലെ ബാഗും തൂക്കി ആളുകള്‍, ഉച്ചയൂണിന്‌ ഹോട്ടലില്‍ ഒരു ബെഞ്ചില്‍ ഒറ്റയ്‌ക്കൊരു ഇരിപ്പിടം ഇങ്ങനെ സമ്പന്നമായ സാഹചര്യം. എങ്കിലും സാഹചര്യങ്ങള്‍ക്കപ്പുറത്ത്‌ അനുഭവങ്ങള്‍ പാഠപുസ്‌തകങ്ങളാക്കിയായിരുന്നു ഉണ്ണിമേനോന്റെ പഠനം.

പഠനങ്ങളെക്കാള്‍ അലച്ചില്‍ കൂടുതലായപ്പോള്‍ വികൃതി എന്നു പേരിട്ട്‌ സ്‌കൂളില്‍ അധ്യാപകര്‍ തോല്‍പ്പിച്ചു. തോറ്റ വിഷയങ്ങളുടെ പ്രോഗ്രസ്‌ കാര്‍ഡുമായി വീട്ടിലേക്കെത്തുമ്പോള്‍ ഉണ്ണിമേനോന്‌ കിട്ടുന്ന തല്ലിനെക്കുറിച്ച്‌ അധ്യാപകര്‍ ഓര്‍ത്തു ചിരിച്ചുകാണണം. തൃപ്‌തികരമല്ല എന്ന പ്രോഗ്രസ്‌ കാര്‍ഡില്‍ കോടതിയിലേക്ക്‌ ഇറങ്ങാന്‍ നേരത്ത്‌ അച്ഛനെക്കൊണ്ട്‌ ഒപ്പിടുവിച്ച്‌ അധ്യാപകരുടെ മുഖത്തേക്ക്‌ വലിച്ചെറിഞ്ഞ്‌ നിന്നു. പ്രതികാരമായി രണ്ടുവര്‍ഷത്തോളം അധ്യാപകര്‍ തോല്‍പ്പിക്കുകയും ചെയ്‌തു.

അന്നേ പത്തന്‍സിലെ മസാലദോശയും റോസ്‌മില്‍ക്കുമായിരുന്നു ഉണ്ണിമേനോന്റെ മറ്റൊരു കമ്പം. കൈയ്യില്‍ കാശ്‌ കിട്ടിയാല്‍ പത്തന്‍സിലേക്ക്‌ പോകും, കൂട്ടത്തില്‍ ഏതെങ്കില്‍ അര്‍ദ്ധപഷ്‌ണിക്കാരനുമുണ്ടാകും. സ്വയം വാങ്ങി തിന്നുന്നതിനപ്പുറം മറ്റുള്ളവരെ സത്‌കരിക്കുന്നതിലും തല്‍പരനായിരുന്നു അന്നും. അങ്ങനെ സ്വരൂപിച്ചെടുത്തതാണ്‌ പിന്നീടുള്ള സൗഹൃദങ്ങള്‍.

പത്താം ക്ലാസിലെ സയന്‍സ്‌ പരീക്ഷാദിവസമായിരുന്നു അഞ്ചുരൂപ കിട്ടിയത്‌. പരീക്ഷ ഉച്ചയ്‌ക്കുശേഷം. എങ്കില്‍പ്പിന്നെ എറണാകുളത്തു പോയി സിനിമ കണ്ടുകളയാമെന്നു തീരുമാനിക്കാന്‍ ഉണ്ണിമേനോന്‌ അധികനേരം വേണ്ട.

എറണാകുളത്ത്‌ അതിരാവിലെ എത്തി സിനിമയും കണ്ട്‌ തൃശൂരിലെത്തി മസാലദോശയും റോസ്‌മില്‍ക്കും കുടിച്ച്‌ സ്‌കൂളിലെത്തിയപ്പോഴേക്കും പരീക്ഷ തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. പരീക്ഷയെഴുതാന്‍ പറ്റില്ല. എങ്കിലും ഹാളിലേക്ക്‌ നടന്നു. ചാവക്കാടുള്ള അധ്യാപകന്‍ ഉണ്ണിമേനോനെ കണ്ടതും പരീക്ഷയ്‌ക്ക്‌ കയറ്റുകയും ചെയ്‌തു. പരീക്ഷയെഴുതാന്‍ പറ്റിയെങ്കിലും സയന്‍സില്‍ അമ്പേ പരാജയം. പക്ഷേ അവിടെയും തോറ്റില്ല. രണ്ടാംവട്ടം എഴുതി ജയിച്ച്‌ പ്രീഡിഗ്രി കഴിഞ്ഞ്‌ പഠിക്കാന്‍ തെരഞ്ഞെടുത്ത വിഷയവും സയന്‍സ്‌ തന്നെയായിരുന്നു.

കേരളവര്‍മ്മ കോളേജിലെ വാസുമാഷായിരുന്നു സയന്‍സ്‌ ഗ്രൂപ്പ്‌ എടുക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്‌. ആ കാലത്തും പരീക്ഷ ഒരു വില്ലനായിത്തന്നെ എത്തി. ഒന്നാം വര്‍ഷ പരീക്ഷ എഴുതിക്കൊണ്ടിരിക്കെ ജോര്‍ജ്ജ്‌(തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തില്‍ ബസ്‌ മുതലാളിയും സുഹൃത്തുമായ ബാബുവില്ലേ?! അതുതന്നെ കക്ഷി. യഥാര്‍ത്ഥപേര്‌ ജോര്‍ജ്ജ്‌.) എന്ന സുഹൃത്ത്‌ അവന്റെ ബുള്ളറ്റെടുത്തുവന്ന്‌ പരീക്ഷാഹാളിനു പുറത്തുനിന്ന്‌ ഹോണടിച്ചു. അത്‌ അത്ര വലിയ വിഷയമായില്ല. പക്ഷേ, ഹോണടി ശബ്‌ദം കേട്ടപ്പോള്‍ ഉണ്ണിമേനോന്‌ പരീക്ഷാ ഹാളില്‍ ഇരിപ്പുറച്ചില്ല. പരീക്ഷ വേണേല്‍ അടുത്ത തവണയും എഴുതാം, ഏഷ്യന്‍കപ്പ്‌ ഇന്നത്തേത്‌ പിന്നീട്‌ കാണാന്‍ പറ്റില്ല എന്ന തിരിച്ചറിവില്‍ പരീക്ഷാഹാളില്‍ നിന്നും, പരീക്ഷ തുടങ്ങി അരമണിക്കൂറിനകം ഉണ്ണിമേനോന്‍ ഇറങ്ങി. ഉത്തരക്കടലാസ്‌ വാങ്ങാന്‍ കൂട്ടാക്കാത്ത മാഷിനെ കൂട്ടാക്കാതെ ഉണ്ണിമേനോന്‍ പരീക്ഷാഹാളില്‍ നിന്ന്‌ ഇറങ്ങുകതന്നെ ചെയ്‌തു. അത്‌ ആകെ പ്രശ്‌നമായി കോളേജാകെ ചര്‍ച്ച ചെയ്‌തു. നിര്‍ബന്ധിത ടിസി നല്‍കി, ഉണ്ണിമേനോന്‍ കോളേജിന്‌ പുറത്ത്‌.

പിറ്റേദിവസം കറുത്തമുണ്ടുമുടുത്ത്‌, ``ഞാന്‍ നന്നായിരിക്കുന്നു'' എന്നൊരു പ്രഖ്യാപനം അഭിനയിക്കുന്ന മുഖവുമായി പ്രിന്‍സിപ്പലിന്റെ അടുത്തേക്ക്‌. സങ്കടത്തോടെ കാര്യം പറഞ്ഞു. എങ്കില്‍ ഇനി സയന്‍സ്‌ വേണ്ട, മലയാളസാഹിത്യം പഠിച്ചോളൂ എന്നായി പ്രിന്‍സിപ്പല്‍. കേരളവര്‍മ്മയിലെ വിലസലുകള്‍ അങ്ങനെ പിന്നെയും തുടര്‍ന്നു.

ഇതിനിടയില്‍ പ്രീഡിഗ്രികാലത്തെ ഒരു സംഭവം കൂടി പറയാം.

കഥ കോളേജിലല്ല, വീട്ടിലാണ്‌ ആരംഭിക്കുന്നത്‌. വീട്ടിലെ കാര്‍ തകരാറായി. മെക്കാനിക്കെത്തി ശരിയാക്കല്‍ തുടങ്ങി. മെക്കാനിക്കിന്‌ കൊടുക്കാനും കാറിന്റെ സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങാനുമായി ഒരു തുക ബാങ്കില്‍ നിന്ന്‌ എടുക്കാനായി ഒപ്പിട്ട ചെക്ക്‌ നല്‍കി ഉണ്ണിമേനോനെ വീട്ടില്‍ നിന്നും ഗുരുവായൂരേക്ക്‌ പറഞ്ഞുവിട്ടു.

ഗുരുവായൂരിലെത്തി ചെക്ക്‌ മാറി പണമാക്കിയപ്പോള്‍ ഒരു തോന്നല്‍; തൃശൂരില്‍ പോയി ഒരു മസാലദോശയും കഴിച്ച്‌ വന്നാലോ?

പിന്നെ ആലോചിച്ചില്ല, നേരെ തൃശൂരേക്ക്‌. മസാലദോശ കഴിക്കാന്‍ ബസിറങ്ങി നടക്കുമ്പോള്‍ മുന്നില്‍ മരക്കാര്‍ മോട്ടോഴ്‌സ്‌ ഷോറൂം. അകത്തേക്ക്‌ ഒന്ന്‌ നോക്കിയപ്പോള്‍, കോളേജിന്റെ മുന്നില്‍ വന്ന്‌ ജോര്‍ജ്ജ്‌ തലയെടുപ്പോടെ നില്‍ക്കുന്ന ബുള്ളറ്റിനെയാണ്‌ കണ്ടത്‌. വെറുതെയൊന്ന്‌ കയറി.

``എന്താ ഇതിന്റെ വെല?''

``ആവശ്യുള്ള കാര്യം ചോദിച്ചാപ്പോരേ? വെറുതെ ഓരോന്ന്‌...'' ഷോറൂമിലുള്ള കടക്കാരന്‌ ഒരു മതിപ്പുണ്ടായില്ല. അയാളുടെ മുഖത്തൂടെ നോട്ടുകെട്ടുകള്‍ ഊര്‍ന്നുവീഴുമ്പോഴാണ്‌ ശരിക്കും അയാളും ഞെട്ടിയത്‌. അപ്പോഴേക്കും ഫാനിട്ടുനല്‍കി, സിഗരറ്റ്‌ എടുത്തുനീട്ടി.

``ഇതിലൊന്ന്‌ എനിക്കു വേണം. ആവശ്യമുള്ള കാശ്‌ എടുത്ത്‌ ബാക്കി ഇങ്ങ്‌ താ...'' ഉണ്ണിമേനോന്റെ സംസാരം കേട്ട്‌ മുഖത്തേക്കും ബുള്ളറ്റിലേക്കും മാറിമാറി നോക്കിക്കൊണ്ടിരുന്നു കടയുടമ. ഉടനെ ബില്ലാക്കി, പണമെടുത്ത്‌ ബാക്കി പണം തിരികെ നല്‍കി. അപ്പോള്‍ മറ്റൊരു പ്രശ്‌നം; ഓടിക്കാന്‍ അറിയില്ല. പുറത്ത്‌ നില്‍ക്കുന്ന ലോഡിംഗ്‌ തൊഴിലാളിയെ വിളിച്ച്‌ ബൈക്കുമായി നാട്ടിലേക്ക്‌ തിരിച്ചു. ചിറ്റിലപ്പിള്ളിയെത്തിയപ്പോള്‍ ബൈക്ക്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അഞ്ചു രൂപ നല്‍കി തൊഴിലാളിയെ മടക്കി അയച്ചു. ചിറ്റിലപ്പിള്ളി ഗ്രൗണ്ടില്‍ ഓടിച്ച്‌ ഉണ്ണിമേനോന്‍ മിനിട്ടുകള്‍ക്കകം ബൈക്ക്‌ ഓടിക്കാന്‍ പഠിച്ചു. ബുള്ളറ്റുമായി നേരെ വീട്ടിലേക്ക്‌

സൗഹൃദത്തിന്റെ വേലിപ്പടര്‍പ്പുകള്‍ ലഹരിയായി പടര്‍ന്നു പിടിച്ച കാലത്താണ്‌ റേഡിയോ അനൗണ്‍സറായി അവിടേക്ക്‌ പത്മരാജന്‍ എത്തുന്നത്‌. അച്ഛന്റെ വാതചികിത്സയ്‌ക്കായി ആട്ടിന്‍തല അന്വേഷിച്ചിറങ്ങുന്ന, ചൂടില്‍, `ഒരു നാരങ്ങാവെള്ളം കാച്ചിയാലാ?' എന്നു ചോദിക്കുന്ന, നാരങ്ങാവെള്ളത്തില്‍ ഐസില്ലെങ്കില്‍ കടക്കാരനോട്‌ ചൂടാകുന്ന, ഏതുവഴിയിലും സൗഹൃദത്തണലുള്ള ഉണ്ണിമേനോനെ പത്മരാജന്‍ പരിചയപ്പെടുന്നത്‌. ബിയര്‍ കടിച്ചു തുറക്കുന്ന, കുടിച്ചുതീര്‍ന്നാല്‍ ചുമരിലേക്ക്‌ എറിഞ്ഞ്‌ പൊട്ടിക്കുന്ന ബസ്‌ മുതലാളി ജോര്‍ജ്ജിനെയും, ഒരു സിനിമാക്കളി പോലെ ഉണ്ണിമേനോന്റെ വിലസലുകളെ ആസ്വദിക്കുന്ന ഡേവിസേട്ടനെയും ഒക്കെ പരിചയപ്പെടുന്നത്‌. ഉണ്ണിമേനോന്റെ സൗഹൃദക്കൂട്ടങ്ങളില്‍ ചേക്കേറി ചില്ലകളിലല്ലാതെ കൂടൊരുക്കി. രാധാലക്ഷ്‌മിയുമായുള്ള പ്രണയത്തെക്കുറിച്ച്‌ ഉണ്ണിമേനോനോട്‌ പത്മരാജന്‍ മനസു തുറന്നു.

``അതാ വിട്ടേ... നമുക്കതൊക്കെ ശരിയാക്കാന്ന്‌...'' എന്നൊരു ആശ്വാസം ഉണ്ണിമേനോനില്‍ എല്ലാ സൗഹൃദക്കൂട്ടങ്ങളും കണ്ടെത്തിയിരുന്നു. സൗഹൃദലഹരി മയക്കത്തിലേക്ക്‌ കടക്കുമ്പോഴേക്കും `ഒരു മുങ്ങലാ മുങ്ങി' ഉണ്ണിമേനോന്‍ പെരുവല്ലൂരെത്തും. എല്ലാത്തിനൊടുവില്‍ അഭയസ്ഥാനം ജയകൃഷ്‌ണന്റെ മണ്ണാറത്തൊടിയും മണ്ണും പോലെ പെരുവല്ലൂരായിരുന്നു ഉണ്ണിമേനോന്‌.

കോളേജ്‌ കാലത്ത്‌ ഉണ്ണിമേനോന്‌ ഒരു പ്രണയമുണ്ടായിരുന്നു. നീണ്ട കണ്ണുകളും വട്ടമുഖവുമുള്ള ജയകൃഷ്‌ണന്റെ രാധയെപ്പോലെ ഒരു പെണ്‍കുട്ടി.

അപ്പോള്‍ ക്ലാരയോ?

പ്രീമിയര്‍ ലോഡ്‌ജിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന ഏതോ ബ്രോക്കറുടെ മുഖമായിരുന്നു ബ്രോക്കറായ തങ്ങള്‍ക്ക്‌. ബ്രോക്കറുടെ കൂടെ രാത്രി തേടിയിറങ്ങുന്ന കൊലുന്നനെയുള്ള ഏതോ പെണ്‍കുട്ടിയായിരിക്കണം ക്ലാര. പത്മരാജന്റെ ഭാവനയില്‍ സമ്പുഷ്‌ടമാകാന്‍ സാധിച്ച ഏതോ ഭാഗ്യവതി. പേരില്ലാത്ത അവള്‍ക്ക്‌ അക്ഷരം കൊണ്ട്‌ പത്മരാജന്‍ ഒരുക്കിയ പേരായിരിക്കണം ക്ലാര.

ഉണ്ണിമേനോന്‌ ആ പെണ്‍കുട്ടിയുമായി ബന്ധമില്ല. ജീവിതത്തില്‍ ഉള്ളില്‍തട്ടി പ്രേമം തോന്നിയ ഒരേയൊരു പെണ്ണിനുമാത്രമേ ഉണ്ണിമേനോന്‍ സ്വയം സമര്‍പ്പിച്ചിട്ടുള്ളു.. ഇന്ന്‌ ഭാര്യയായിത്തീര്‍ന്ന ഉഷ തന്നെയായിരുന്നു അന്നത്തെ ആ പെണ്‍കുട്ടി.

സൗഹൃദങ്ങളിലേക്കെത്താനുള്ള വെമ്പലായിരുന്നു അന്നും. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ സൗഹൃദങ്ങള്‍ പല വഴിതിരിഞ്ഞു. അതോടെ ജോലിതേടി ഉണ്ണിമേനോന്‍ ഗള്‍ഫിലേക്ക് പോയി

ദുബായില്‍ ജോലി ചെയ്യുന്ന കാലത്താണ്‌ പത്മരാജന്റെ കത്ത്‌ വരുന്നത്‌. ഉദകപ്പോള എന്ന കഥയെക്കുറിച്ചും അതിലെ ഉണ്ണിമേനോന്റെ ജീവിതത്തെക്കുറിച്ചുമുള്ള കഥ. ഉദകപ്പോള കഥയായിത്തന്നെ വായിച്ചു. പിന്നീട്‌ തൂവാനത്തുമ്പികള്‍ ഇറങ്ങിയപ്പോള്‍ ദുബായി സിനിമാസില്‍ പോയി തന്റെ തന്നെ ജീവിതവും , ജോര്‍ജും , തങ്ങളും , ഉള്‍പ്പെടെയുള്ള സൗഹൃദങ്ങളെയും സ്ക്രീനില്‍ നേരിട്ട് കാണ്ടു ഉണ്ണിമേനോന്‍

പത്മരാജനുമായുള്ള ആ സ്‌നേഹബന്ധം പത്മരാജന്റെ മരണംവരെയും ഉണ്ണിമേനോന്‍ സൂക്ഷിച്ചു.

ഇരുപതുവര്‍ഷത്തെ പ്രവാസജീവിതത്തിനൊടുവില്‍ നാട്ടിലേക്കൊരു മടക്കയാത്ര. തൃശൂര്‍ നഗരം ഇപ്പോഴും സൗഹൃദങ്ങളുടെ താഴ്‌വരയായിത്തന്നെ നില്‍ക്കുന്നു. ``നുമ്മക്ക്‌ ഓരോ നാരങ്ങാവെള്ളം കാച്ചിയാലാ?'' എന്നൊരു സ്‌നേഹവിളിയോടെ ഓരോ സായാഹ്നശാലകളും കാത്തിരിക്കുന്നുണ്ട്‌. പത്തന്‍സില്‍ ഇപ്പോഴും അതേ രുചിയില്‍ മസാലദോശ വിളമ്പുന്നുണ്ട്‌.

ആഘോഷങ്ങള്‍ക്കൊടുവില്‍ ഒറ്റയായിപ്പോകുന്ന നിമിഷങ്ങള്‍പോലെ പുതിയേടത്ത്‌ ഉണ്ണിമേനോന്‍ പടിഞ്ഞാറെ കോട്ടയിലെ വീടിന്റെ ഉമ്മറപ്പടിയില്‍ നില്‍ക്കുന്നു, പിന്നില്‍ ഒരു നിഴല്‍പോലെ ഭാര്യ ഉഷയും

 കടപ്പാട് :- ചരിത്രാന്വേഷികൾ

മലപ്പുറം കത്തി

ഓര്‍ക്കുന്നില്ലേ, നാടോടിക്കാറ്റിലെ അനന്തന്‍നമ്പ്യാരുടെ ആ കിടിലന്‍ ഡയലോഗ്

"എന്തൊക്കെയായിരുന്നു ? മലപ്പുറം കത്തി, മെഷീന്‍ ഗണ്‍, ബോംബ്, അമ്പും വില്ലും…… ഒടുവില്‍ പവനാഴി ശവമായി”

‘മലപ്പുറം കത്തി’യില്‍ നിന്നും തുടങ്ങി ‘ഉലക്ക’യില്‍ അവസാനിക്കുന്ന ഈ കത്തിപ്രയോഗം പിന്നീട് എസ്എംഎസുകളായും കാര്‍ട്ടൂണുകളുമായി എത്രയോ തവണ പുനര്‍ജനിച്ചു.

......

.....

ഇനി കാര്യത്തിലേക്ക് വരാം. മലപ്പുറത്തിന്റെ പേരും വീറും, പെരുമയും തനിമയും കാത്തൂസൂക്ഷിക്കുന്നതില്‍ മലപ്പുറം കത്തിക്ക് സിനിമയിലും ഫേസ്ബുക്കിലും മാത്രമല്ല; ചരിത്രത്തിലുമുണ്ട് ഒരിടമുണ്ട്. അതുകൊണ്ടുതന്നെ ഒരു കത്തിയിലെന്തു കാര്യം എന്നാരും ചോദിക്കില്ലതാനും.

“ഇരുപത്തൊന്നില്‍ ഊരിയ കത്തി അരയിലിറക്കിവച്ചിട്ടില്ല’ എന്ന പഴയ ഉശിരന്‍ മുദ്രാവാക്യം സാമ്രാജ്യത്വ വിരുദ്ധതയുടെ പാരമ്പര്യം പേറുന്ന മണ്ണില്‍ ഇന്നും പ്രസക്തമാണ്. മലബാര്‍ കാര്‍ഷിക കലാപവേളകളില്‍ ബ്രിട്ടീഷുകാരോട് പടപൊരുതാന്‍ പോരാളികളായ മാപ്പിള കര്‍ഷകര്‍ മലപ്പുറം കത്തി ഒരു പ്രതീകമായി ഉപയോഗിച്ചിരുന്നതിന്റെ സൂചനയാകാം ഈ മുദ്രാവാക്യത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നത്.

അതുകൊണ്ടുതന്നെ ഏറനാടന്‍ മാപ്പിളമാരുടെ സമരവീര്യത്തിന്റെയും ധീരതയുടെയും പര്യായമായിതന്നെയാണ് മലപ്പുറം കത്തിയെ ചരിത്രത്തില്‍ നമുക്ക് അടയാളപ്പെടുത്താനാകുക. പക്ഷേ കത്തിപ്രയോഗം അതിരുകടന്നൊരു മുദ്രാവാക്യവും മലപ്പുറത്ത് നിന്ന് ഉണ്ടായതായും രാഷ്ടീയചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ…’ ‘ എട്ടണക്ക് കത്തി വാങ്ങി കുത്തിവാങ്ങും പാകിസ്താന്‍ ”.

സമ്മര്‍ദ്ദരാഷ്ടീയത്തെ മലപ്പുറം കത്തികാട്ടി വിരട്ടുന്നതിനോട് സാമ്യപ്പുെത്തിയുള്ള രാഷ്ട്രീയ പ്രതികരണളും ഏറെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. മലപ്പുറം കത്തി കോണ്‍ഗ്രസിന്റെ കഴുത്തില്‍ വെച്ചാണ് മുസ്ളിം ലീഗ് അഞ്ചാംമന്ത്രിപ്പദം വാങ്ങിയെടുത്തതെന്ന് എന്ന മുനവച്ച പ്രയോഗം വന്നത് ബിജെപി നേതാവ് സികെ പത്മനാഭനില്‍ നിന്നായിരുന്നു. മലപ്പുറത്തെ 35 അണ്‍എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുസംബന്ധിച്ചുള്ള വിവാദ തീരുമാനത്തെ ‘വീണ്ടും മലപ്പുറം കത്തി’ എന്ന തലക്കെട്ടുനല്‍കിയാണ് ചില പത്രങ്ങള്‍ ആഘോഷിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ മലപ്പുറം കത്തി കൊല്ലാനോ കുത്തിപരിക്കേല്‍പ്പിക്കാനോ ഉള്ളതല്ല; കത്തികാട്ടി വിരട്ടാന്‍ വേണ്ടിമാത്രമെന്ന് സാരം.

മലപ്പുറം കത്തിയുടെ ചരിത്രം:

പ്രാചീനകാലത്ത് മലപ്പുറമുള്‍പ്പെടെയുള്ള കേരളത്തിന്റെ വടക്കു ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന ആയുധമാണ് കത്തി. അടക്കവെട്ടാനും മറ്റു കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കുമാണ് മലപ്പുറം കത്തി സാധാരണ ഉപയോഗിച്ചിരുന്നത്. അറേബ്യന്‍ നാടുകളുമായി മലബാറിനുണ്ടായിരുന്ന ദീര്‍ഘകാലത്തെ വ്യാപാരബന്ധങ്ങളിലൂടെ കൈവന്ന സാംസ്കാരികവിനിമയങ്ങളുടെ കൂട്ടത്തിലാണ് ഈ കത്തി കേരളത്തില്‍ പ്രചാരമാകുന്നതെന്ന് ചരിത്രകാരനായ ഡോ. ഹുസൈന്‍ രണ്ടത്താണി പറയുന്നു. അറേബ്യന്‍ നാടുകളുമായി, വിശേഷിച്ചും ഒമാനുമായി പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളില്‍ നിലനിന്ന കച്ചവടബന്ധങ്ങളാണ് ഈ സാംസ്കാരികകൈമാറ്റപ്രക്രിയക്ക് ആക്കം കൂട്ടിയത്. ഇപ്രകാരം കാര്‍ഷികവിജ്ഞാനവും വേഷവിധാനങ്ങളുമെല്ലാം കൈമാറ്റം ചെയ്യപ്പെട്ടു. ഒമാനിലെ തുണി, കെട്ടിട നിര്‍മാണം, തൊപ്പി, കാച്ചിത്തട്ടം, അരപ്പട്ട തുടങ്ങി ആയുധ നിര്‍മാണത്തില്‍വരെ മലബാറിലെ സംസ്കാരത്തിന് സാമ്യതയുണ്ടായി.

ഒമാനിലെ ഗോത്രജീവിതവുമായി ബന്ധപ്പെട്ടും വെറ്റില – അടക്ക കൃഷിയും അത് മുറുക്കാനായി അത് പാകപ്പെടുത്താനുള്ള കത്തിയും എന്ന നിലക്കാണ് മലപ്പുറം കത്തി ഏറെ പ്രചാരം നേടിയതെന്നും മലബാറിനെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ഡോ. ഹുസൈന്‍ രണ്ടത്താണി അടിവരയിടുന്നു. 1792 മുതല്‍ 1921 വരെയുള്ള കാലയളവിലാണ് കത്തിയുടെ സുവര്‍ണകാലം എന്നും പറയപ്പെടുന്നു. ഇക്കാലയളവില്‍തന്നെയാണ് ഏറനാട്ടിലും വള്ളുവനാട്ടിലുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നൂറുകണക്കിന് ചെറുകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ അതിലൊന്നും മലപ്പുറം കത്തി ഒരു യുദ്ധായുധമായി ചരിത്രകാരന്മാര്‍ ആരും രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ അക്കാലത്ത് ഏറനാട്ടിലെ മാപ്പിളകര്‍ഷകരും കുടിയാന്മാരും അവരുടെ ധീരതയുടെ അടയാളമായാണ് അരയിലെ ബെല്‍റ്റിനുള്ളില്‍ മലപ്പുറം കത്തി സൂക്ഷിച്ചത്. ആ പതിവ് ഇന്നുമുണ്ട്. സ്വയംപ്രതിരോധത്തിന് തോക്കുകൊണ്ടുനടക്കുന്നതുപോലെ പലരും കത്തിയെ കണ്ടു. അത്യാവശ്യം കനമുള്ളതും 15 മുതല്‍ 25 ഇഞ്ചുവരെ നീളമുള്ളതുമാണ് മലപ്പുറം കത്തി. കത്തിയുടെ പിടി കനംകുറഞ്ഞ മാന്‍കൊമ്പുകൊണ്ടാണ് നിര്‍മിക്കാറ്. നാല് വിരലില്‍ ഒതുക്കിപിടിക്കാന്‍ മാത്രം നീളമേയുണ്ടാവൂ പിടിക്ക്. ആക്രമണവേളകളില്‍ മറ്റൊരാള്‍ കത്തിയില്‍ കയറിപിടിക്കാതിരിക്കാന്‍ വേണ്ടിയാണത്രേ ഇത്രയും ചെറിയ പിടി. വെള്ളിനിറമുള്ള പിച്ചള ലോഹക്കൂട്ടുകൊണ്ട് പിടിയിലും കത്തിയിലും ചിത്രപ്പണുകളും കാണാം.

കനം കൂടിയതും മൂര്‍ച്ചയേറിയതുമായ വായ്ത്താരിയും അരഭാഗത്തെ പിടിയില്‍ നിന്ന് വേര്‍തിരിക്കുന്ന കൊളുത്തുമാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍. തുകലുറയിലാണ് കത്തി സൂക്ഷിച്ച് വയ്ക്കുക. തലമുറകളായി മലപ്പുറം കത്തി നിര്‍മിച്ച വടക്കന്‍ മലബാറിലെ ചില കൊല്ലന്മാര്‍ക്കുമാത്രമാണ് ഇതിന്റെ ലോഹക്കൂട്ടും കരവിരുതും അറിഞ്ഞിരുന്നത്. അതിനാല്‍ നിര്‍മിച്ച കത്തികള്‍ക്കെല്ലാം ഏകീകൃതരൂപം കാണാമായിരുന്നു. പാണ്ടിക്കാട്, കരുവാരക്കുണ്ട്, ഇരുമ്പുഴി എന്നിവിടങ്ങളിലെ കൊല്ലപ്പണിക്കാരാണ് കൂടുതലായി കത്തിനിര്‍മിച്ചിരുന്നതെന്ന് മഞ്ചേരി എന്‍എസ്എസ് കോളേജിലെ റിട്ട. ചരിത്രവിഭാഗം പ്രൊഫസറും റീഡറുമായിരുന്ന ഡോ. എം വിജയലക്ഷ്മി പറയുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് മലപ്പുറം കത്തിയുടെ നിര്‍മാണത്തെ ദോഷകരമായി ബാധിച്ചുതെന്നും അവര്‍ പറയുന്നു. അതുകൊണ്ടുതന്നെയാകാം കത്തി അപൂര്‍വമായി മാത്രമാണ് പ്രചാരത്തിലുള്ളത്. പഴയ പോലെ കത്തി നിര്‍മിക്കുന്ന കൊല്ലന്മാരും ഉപയോഗിക്കുന്നവരും കുറവാണ്. അഥവാ നിര്‍മിക്കുകയാണെങ്കില്‍ മാനിന്റെ കൊമ്പ് ഉപയോഗിക്കുന്നതിന് നിയമപരമായി ഇപ്പോള്‍ തടസ്സമുള്ളതിനാല്‍ മരത്തടികൊണ്ടാണ് പിടി നിര്‍മ്മിക്കാറുള്ളത്. മുറിവുപറ്റിയാല്‍ പെട്ടെന്നുണങ്ങില്ലെന്നതാണ് മലപ്പുറം കത്തിയുടെ സവിശേഷത. കത്തിനിര്‍മിക്കാനുപയോഗിക്കുന്ന ലോഹക്കൂട്ടിന്റെ പ്രത്യേകതയാണത്രേ ഇതിന്റെ പിന്നില്‍. ഒരോ പ്രദേശങ്ങളുടെയും തനതു പാരമ്പര്യം അവകാശപ്പടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്ന ‘ഭൌമശാസ്ത്രസൂചികാപദവി’ക്കുള്ള പരിഗണനയിലാണ് ഇപ്പോഴും മലപ്പുറം കത്തി.

കടപ്പാട് :- ചരിത്രാന്വേഷികൾ

സാവിത്രിബായ് ഫുലെ 

 

ഇന്ത്യന്‍ ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ് സാമൂഹ്യപ്രവര്‍ത്തകയും കവിയത്രിയും ആദ്യത്തെ അധ്യാപികയും ആയിരുന്ന സാവിത്രിബായ് ഫുലെ. ആത്മാര്‍ത്ഥമായും നിഷ്പക്ഷമായും സത്യസന്ധമായും രചിക്കപ്പെടണ്ട ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം സവിത്രിബായിക്ക് ലഭിച്ചില്ല എന്നത് ദൌര്‍ഭാഗ്യകരമാണ്. ജാതി വ്യവസ്ഥക്കും ബ്രാമാണാധിപത്യത്തിനും അസമത്വത്തിനും എതിരെയുള്ള പോരാട്ടമായിരുന്നു സവിത്രിബായുടെയും ഭര്‍ത്താവ് മഹാത്മാ ജോതിറാവു ഫുലെയുടെയുംജീവിതം.

നിലനിന്നിരുന്ന ജാതി ലിംഗ വെത്യാസങ്ങള്‍ക്കെതിരെ അടിച്ചമര്‍ത്തപ്പെട്ട കര്‍ഷകരും ശൂദ്രരും ദളിതരും ഉള്‍പ്പെടുന്ന ജനതയെ ഉള്‍ക്കൊള്ളിച്ചു പോരാടിയ സാവിത്രിബയുടെ ലഖുജീവിതരേഖ താഴെ കൊടുക്കുന്നു.

1831 ജനുവരി 3 : മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ നൈഗാം എന്നാ ഗ്രാമത്തില്‍ ജനിച്ചു.

1840: ഒന്‍പതാം വയസ്സില്‍ ജോതിറാവു ഫുലെ എന്ന പതിമൂന്നു വയസ്സുകാരനെ വിവാഹം കഴിച്ചു.

പെണ്‍കുട്ടികള്‍ക്കും താണജാതിക്കാര്‍ക്കും വിദ്യാഭ്യാസത്തിനായി സ്കൂള്‍ സ്ഥാപിക്കാന്‍ ജ്യോതിറാവു ആഗ്രഹിച്ചിരുന്നുവെങ്കിലും അധ്യാപികയെ ലഭിച്ചില്ല. ഇതിനായി സവിത്രിബായ്ക്ക് അദ്ദേഹം വിദ്യാഭ്യാസം നല്കാന്‍ ആരംഭിച്ചു. 1947ല്‍ അഹമ്മദ്നഗറിലെ ഫരാര്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പുനെയിലെ മിസ്സ്‌.മൈക്കിള്‍സ് സ്കൂള്‍ എന്നിവയുടെ സഹായത്തോടെ സവിത്രിബായ് നാലാം ക്ലാസ്സ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1848 ജനുവരി 1 : പൂനെയിലെ ബിടാവാഡയില്‍ ഫുലെ ദമ്പതികള്‍ പെണ്‍കുട്ടികള്‍ക്കായി രാജ്യത്തെ ആദ്യ സ്കൂള്‍ സ്ഥാപിച്ചു. സാവിത്രിബായ് സ്കൂളിന്റെ ഹെഡ്മിസ്ട്രെസായി ചുമതലയേറ്റു. വിവിധ ജാതിയില്‍ പെട്ട 8 പെണ്‍കുട്ടികള്‍ ആയിരുന്നു ഉണ്ടായിരുന്നത്.

സ്ത്രീകള്‍ വീടിനു പുറത്തിറങ്ങുന്നത് പോലും കടുത്ത അപമാനമായി കണ്ടിരുന്ന അക്കാലത്ത് യാഥാസ്ഥികരില്‍ നിന്നും കനത്ത എതിര്‍പ്പ് ഇവര്‍ നേരിട്ടു. കല്ലും ചളിയും തുടങ്ങി ചാണകം വരെ അവര്‍ക്കെതിരെ എറിയപ്പെട്ടു. ഇതില്‍ ഭയന്ന് പിന്മാറാതെ മാറ്റിയുടുക്കാന്‍ മറ്റൊരു സാരി കയ്യില്‍ കരുതി. ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്നു ദമ്പതികളെ വീട്ടില്‍ നിന്ന് പുറത്താക്കി.

1849 : പൂനയിലെ ഉസ്മാന്‍ശൈക് വാഡയില്‍ മുതിര്‍ന്നവര്‍ക്ക് സ്കൂള്‍ സ്ഥാപിച്ചു.

1852 നവംബര്‍ 16 : ബ്രിട്ടീഷ് ഗവണ്മെന്റ് ഫുലെ ദമ്പതികളെ ആദരിച്ചു. വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് “മികച്ച അദ്ധ്യാപിക”(best teacher) ആയി സാവിത്രിബായ് പ്രഖ്യപിക്കപെട്ടു.

1853 : ശൈശവവിവാഹം സാധാരണമായിരുന്നു ആ കാലഘട്ടത്തില്‍ മരണനിരക്ക് കൂടുതല്‍ ആയിരുന്നതിനാല്‍ വിധവകളുടെ എണ്ണം സമൂഹത്തില്‍ വളരെ കൂടുതലായിരുന്നു. കനത്ത വെല്ലുവിളികലെയാണ് വിധവകള്‍ നേരിട്ടത്. അവരുടെ ആകര്‍ഷണീയത ഒഴിവാക്കാന്‍ തലമുണ്ഡനം ചെയിതിരുന്നു. ഇതിനെതിരെ ജ്യോതിറാവുനോടൊപ്പം സാവിത്രി തലമുണ്ഡനം ചെയ്യുന്നത് നിര്‍ത്തണം എന്നാവിശ്യപെട്ട് ബാര്‍ബര്‍മാര്‍ക്കെതിരെ സമരം സങ്കടിപ്പിച്ചു.

വിധവകള്‍ നേരിട്ട മറ്റൊരു വെല്ലുവിളി ലൈഗീകപീഡനം ആയിരുന്നു. ബന്ധുകളില്‍ നിന്നും പുറത്തുനിന്നും ഇവര്‍ നിരന്തരം ലൈഗീകമായി പീഡിപ്പിക്കപെട്ടു. ഇതിലൂടെ ഗര്‍ഭിണി ആകുന്ന സ്ത്രീകള്‍ക്ക് ആത്മഹത്യയോ കുട്ടിയെ കൊല്ലുകയോ ആയിരുന്നു ഏകമാര്‍ഗം. ഇതിനു തടയിടാനായി ഗര്‍ഭിണികളായ വിധവകളുടെ സംരക്ഷണത്തിനും പ്രസവത്തിനുമായി ഒരു സെന്റര് 1853 ജനുവരി 28നു ആരംഭിച്ചു. “ബല്‍ഹത്യ പ്രതിബന്ധക് ഗ്രഹ്” (infanticide prohibition home) ഇവിടെ ജനിച്ച കുട്ടികളെ സ്വന്തം മക്കളായി സാവിത്രിബായ് കരുതി.

1853 ഫെബ്രുവരി 12ന് മേജര്‍ കാന്‍ഡിയുടെ നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനങ്ങളെ ആദരിച്ചു.

1854 : ആദ്യ കവിത സമാഹാരം “കാവ്യാ ഫുലെ” രചിച്ചു. മനുഷ്യനെയും മൃഗങ്ങളെയും വെര്‍ത്തിരിക്കുന്നത് വിദ്യാഭ്യാസം ആണെന്ന് അതിലെ കവിതകള്‍ വിളിച്ചു പറഞ്ഞു.

1855 : കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമായി നിശാപഠനത്തിന് സ്കൂള്‍ സ്ഥാപിച്ചു.

1868 : തോട്ടുകൂടത്തവര്‍ക്കായി പൊതു കിണര്‍ സ്ഥാപിച്ചു. നിഴല്‍ പതിക്കുന്നത് പോലും ആശുദ്ധിയായി കണ്ടിരുന്നവര്‍ക്ക് കണ്ണുതുറപ്പിക്കലായി അത്.

1874 : കാശിബായ് എന്ന ബ്രാഹ്മണവിധവയുടെ മകനെ ദത്തെടുത്തു. യശ്വന്ത് എന്ന് പേരിട്ട ആ മകന്‍ പില്‍കാലത്ത് ഒരു ഡോക്ടര്‍ ആയി തീര്‍ന്നു.

1877 : ഭക്ഷ്യക്ഷാമം നേരിടാന്‍ 52 സൌജന്യ ഭക്ഷണശാലകള്‍ മഹാരാഷ്രയില്‍ തുറന്നു.

1890 നവംബര്‍ 28 : ഭര്‍ത്താവ് മഹാത്മാ ജ്യോതിറാവു ഫുലെ അന്തരിച്ചു. നിലനിന്നിരുന്ന ആചാരങ്ങളെ വെല്ലുവിളിച്ചു ഭര്‍ത്താവിന്റെ ചിതക്ക്‌ തീ കൊളുത്തി.

1896 : മഹാരാഷ്ട്രയില്‍ വീണ്ടും ഭക്ഷ്യക്ഷാമം ഗവണ്മെന്റ്നൊപ്പം പ്രതിരോധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

1897 : പ്ലേഗ് പൊട്ടിപുറപ്പെട്ടു ദത്തുപുത്രന്‍ ഡോ. യസ്വന്തിനോപ്പം രോഗികളെ പരിച്ചരിക്കുവാന്‍ തുടങ്ങി.

മഹാരാഷ്ട്രയിലെ മണ്ടുവയില്‍ നിന്ന് 10 വയസ്സുള്ള പാണ്ടുരംഗ് ബാബാജി എന്ന കുട്ടിയെ അവര്‍ പുറത്തുകെട്ടി വെച്ച് ക്ലിനികില്‍ എത്തിച്ചു. കുട്ടിക്ക് രോഗത്തെ കീഴ്പെടുത്താന്‍ ആയെങ്കിലും സാവിത്രിബായിക്ക് പ്ലേഗ് പിടിപെട്ടു അതിനെ തുടര്‍ന്നു 1897 മാര്‍ച്ച് 10ന് അന്തരിച്ചു.

1998 മാര്‍ച്ച് 10 : നൂറുവര്‍ഷങ്ങള്‍ക്ക് ശേഷം ഗവണ്മെന്റ് പോസ്റല്‍ സ്ടാബ് പുറത്തിറക്കി.

2014 നവംബര്‍ 9 : പൂനെ യുണിവേര്‍സിറ്റിയുടെ പേര് “സാവിത്രിബായ് ഫുലെ പൂനെ യുണിവേര്‍സിറ്റി” എന്ന് പുനര്‍നാമകരണം ചെയ്തു.

ഈ ദമ്പതികള്‍ തുടങ്ങി വച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോയത് മഹര്‍ഷി കാര്‍വെ എന്നറിയപ്പെടുന്ന D K Karve ആയിരുന്നു. ഇദ്ദേഹവും അന്നത്തെ ബോംബെയിലെ വലിയൊരു കോടീശ്വരന്‍ ആയിരുന്ന വിത്തല്‍ ദാസ് താക്കറെയും ചേര്‍ന്നാണ് 1916 ഇല്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ യൂനിവേര്സിടി ആയ Shreemati Nathibai Damodar Thackersey Women's University ആരംഭിച്ചത്. വിത്തല്‍ ദാസിന്‍റെ അമ്മയുടെ പേരാണ് യൂനിവേര്സിടിക്ക് നല്‍കിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കാര്‍വേക്ക് ഭാരത രത്നം നല്‍കി ആദരിച്ചിരുന്നു. ഇവരെ പോലെ തന്നെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ചിട്ടുള്ള മറ്റൊരു ദമ്പതികള്‍ ആണ് MG രാനടെയും ഭാര്യ രാമഭായ് രാനടെയും.

 

കടപ്പാട് :- ചരിത്രാന്വേഷികൾ

അശോക The great

 

ഇന്ത്യ കണ്ട ഒരുപക്ഷെ ലോകം കണ്ട ഏറ്റവും മഹാനായ ചക്രവര്ത്തി. The Great എന്ന വിശേഷണത്തിന് തീര്ത്തും അര്ഹനായ ചുരുക്കം ചില രാജാക്കന്മാരിലൊരാള്. സാമ്രാട്ട് ചക്രവര്ത്തി അശോക എന്നറിയപ്പെടുന്നു. പടിഞ്ഞാറ് അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്വത നിരകള് തൊട്ട് കിഴക്ക് ബംഗാള് വരെ ഇന്ത്യന് ഉപഭൂഖണ്ഡം മുഴുവന് വ്യാപിച്ച കൂറ്റന് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു അശോകന്. പാടലീപുത്രമായിരുന്നു (ഇന്നത്തെ പട്ന) തലസ്ഥാനം. പ്രസിദ്ധ സാഹിത്യകാരനായ എച്ച്. ജി. വെല്സ് അദ്ദേഹത്തിന്റെ ' The outline of history' എന്ന ഗ്രന്ഥത്തില് ഇപ്രകാരം എഴുതിയിരിക്കുന്നു.

"ചരിത്രത്തിന്റെ നിരയില് തിക്കിതിരക്കുന്ന പതിനായിരകണക്കിന് രാജാക്കന്മാരുടേയും അവരുടെ മഹത്വത്തിന്റേയും, മഹാമനസ്കതയുടേയും ഒക്കെ ഇടയില് അശോകന്റെ പേരു മാത്രം തനിച്ച് ഒരു നക്ഷത്രത്തെ പോലെ തിളങ്ങി കൊണ്ടേയിരിക്കുന്നു."

അദ്ദേഹത്തിന്റെ ജീവിതത്തെകുറിച്ചുള്ള വിവരങ്ങള് പ്രധാനമായും രണ്ട് ഉറവിടങ്ങളില് നിന്നുമാണ് ലഭിക്കുന്നത്. ഒന്ന് അശോകന് തന്നെ സ്ഥാപിച്ച നൂറോളം ശിലാ ലിഖിതങ്ങളില് നിന്നും, കൂടാതെ അശോകവദന, മഹാവംശം എന്നീ ബുദ്ധമത ഗ്രന്ഥങ്ങളില് നിന്നും. ഇതില് ശിലാ ലിഖിതങ്ങളില് എല്ലാം അശോകന് എന്ന പേര് അദ്ദേഹം ഒഴിവാക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്. ഇവിടെ ദേവനാംപ്രിയ പ്രിയദര്ശി എന്ന പേരിലാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ഈ ശിലാ ലിഖിതങ്ങള് ഇന്നത്തെ ഇന്ത്യ, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, നേപ്പാള്, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളില് നിന്നും കണ്ടെത്തിയിട്ടുണ്ട്. മഗധി, സംസ്കൃതം, ഗ്രീക്ക്, അറമൈക്ക് എന്നീ ഭാഷകളിലാണ് ഇവ സ്ഥാപിക്കപ്പെട്ടത്. മൌര്യ രാജവംശത്തിലെ മൂന്നാമത്തെ ചക്രവര്ത്തിയാണ് അശോകന്. ബി. സി. 304ല് ചന്ദ്രഗുപ്ത മൌര്യന്റെ പൌത്രനും, ബിന്ദുസാരന്റെ പുത്രനുമായി അദ്ദേഹം ജനിച്ചു. ചെറുപ്പം മുതല് തന്നെ ആയോധന കലകളിലും, യുദ്ധമുറകളിലും എല്ലാം തന്റെ പ്രാവീണ്യം തെളിയിച്ചു. അത് കൊണ്ട് തന്നെ തീരെ ചെറുപ്പത്തില് തന്നെ അദ്ദേഹത്തിന് സൈനിക പരിശീലനം നല്കപ്പെട്ടു. ഒന്നാം തരം ഒരു വേട്ടക്കാരന് കൂടിയായിരുന്ന അദ്ദേഹം ഒരിക്കല് ഒരു മരക്കഷ്ണം മാത്രം ആയുധമായി ഉപയോഗിച്ച് ഒരു സിംഹത്തെ കൊന്നുവത്രെ. എതിരാളികളെ പോലും ഭയപ്പെടുത്തുന്ന യോദ്ധാവ്; നിഷ്ഠൂരനായ സൈന്യാധിപന്; ഇതൊക്കെയായിരുന്നു അദ്ദേഹത്തിന് കൊട്ടാരത്തിലുണ്ടായിരുന്ന ഖ്യാതി. അത് കൊണ്ട് തന്നെ ബിന്ദുസാരന് അക്കാലത്ത് അവന്തി പ്രവിശ്യയിലുണ്ടായ ഒരു കലാപം അടിച്ചമര്ത്താന് അശോകനെ നിയോഗിക്കുകയും അദ്ദേഹം അത് ഭംഗിയായി നിര്വഹിക്കുകയും ചെയ്തു. ബി. സി. 273 ല് ബിന്ദുസാരന് അന്തരിച്ചു. തുടര്ന്ന് അടുത്ത നാലു വര്ഷത്തിനുള്ളില് എതിരാളികളെയെല്ലാം ഒന്നൊഴിയാതെ ഉന്മൂലനം ചെയ്ത് ബി.സി. 269 ല് അശോകന് മൌര്യ രാജസിംഹാസനത്തില് ഉപവിഷ്ടനായി. അധികാരമേറ്റ ആദ്യത്തെ എട്ടു വര്ഷം തന്റെ സാമ്രാജ്യം വിപുലമാക്കുന്നതിനാണ് അശോകന് ശ്രമിച്ചത്. ഇതിനായി നിരന്തര യുദ്ധങ്ങള് നടത്തി ഇന്ത്യന് ഉപഭൂഗണ്ഡം ഏറെകുറെ മുഴുവനായും തന്റെ കാല്കീഴിലാക്കി. അങ്ങനെ താമസിയാതെ അശോകന്റെ ശ്രദ്ധ കലിംഗ ദേശത്തിലും (ഇന്നത്തെ ഒറീസ്സ) പതിഞ്ഞു. അക്കാലത്ത് ലോകത്ത് കേട്ട് കേള്വി ഇല്ലാതിരുന്ന പാര്ലമെന്ററി ജനാധിപത്യ രീതിയായിരുന്നു കലിംഗയില് നിലവിലുണ്ടായിരുന്നത്. കലിംഗയില് ജനങ്ങള് വോട്ട് ചെയ്താണ് രാജാവിനെ തിരഞ്ഞെടുത്തിരുന്നത്. അശോകന് അധികാരമേറ്റ് എട്ടാം വര്ഷത്തിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിലും ഒരു പക്ഷെ ഭാരത ചരിത്രത്തിലെ തന്നേയും നാഴികക്കല്ലായി മാറിയ കലിംഗ യുദ്ധം നടക്കുന്നത്. രക്തരൂഷിതമായ ആ യുദ്ധത്തില് ഏതാണ്ട് 100000 ആളുകള് കൊല്ലപ്പെടുകയും, 150000ത്തോളം ആളുകള് നാടുകടത്തപ്പെടുകയും ചെയ്തു. യുദ്ധാനന്തരം തന്റെ വിജയം ആഘോഷിക്കാന് അദ്ദേഹം യുദ്ധഭൂമി സന്ദര്ശിച്ചു. എന്നാല് അവിടെ അദ്ദേഹത്തെ എതിരേറ്റത് കഴുകന്മാര് കൊത്തി വലിക്കുന്ന മൃതദേഹങ്ങളും, അല്പ പ്രാണരായി നിരങ്ങുന്ന ശരീരങ്ങളും, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കൂട്ട നിലവിളികളുമൊക്കയായിരുന്നു. പാറ പോലെ കരുത്തുറ്റ ആ ഹൃദയം വെണ്ണ പോലെ ഉരുകിയൊലിക്കാന് അധികസമയം വേണ്ടി വന്നില്ല. ഈ കാഴ്ചകളെല്ലാം കണ്ട് അത്യധികം ദു:ഖിതനായ അശോകന് ഇങ്ങനെ വിലപിച്ചതായി പറയപ്പെടുന്നു.

" എന്താണ് ഞാന് ചെയ്തത് ? ഇതാണ് വിജയമെങ്കില് പിന്നെ പരാജയമെന്താണ് ? ഇത് വിജയമാണോ അതോ പരാജയമാണോ ? ഇത്

നീതിയോ അനീതിയോ ? നിഷ്കളങ്കരായ കുട്ടികളേയും, സ്ത്രീകളേയും കൊല്ലുന്നത് ശൂരതയാണോ ? ഞാനിത് ചെയ്തത് സാമ്രാജ്യം വികസിപ്പിക്കുന്നതിനും, സമൃദ്ധിക്കും വേണ്ടിയായിരുന്നൊ അതൊ മറ്റൊരു രാജ്യവും, അവരുടെ മഹത്ത്വവും നശിപ്പിക്കുന്നതിനു വേണ്ടിയോ? ഇവിടെ ചിലര്ക്ക് അവരുടെ ഭര്ത്താവിനെ നഷ്ടപ്പെട്ടു, ചിലര്ക്ക് പിതാവിനെ, ചിലര്ക്ക് കുട്ടികളെ, ചിലര്ക്ക് ഗര്ഭസ്ഥ ശിശുവിനെ.. ... എന്താണീ മൃതദേഹാവശിഷ്ടങ്ങള് അര്ത്ഥമാക്കുന്നത് ? ഇവ വിജയത്തിന്റെ അടയാളങ്ങളാണോ അതോ പരാജയത്തിന്റേയോ ? ഈ കഴുകന്മാരും, കാകന്മാരും, പരുന്തുകളും മരണത്തിന്റെ സന്ദേശവാഹകരോ അതൊ തിന്മയുടേയോ ?"

എന്തായാലും വിനാശകരമായിരുന്ന കലിംഗ യുദ്ധം അശോകനെ ഒരു സമാധാന പ്രിയനാക്കി മാറ്റുകയും പിന്നീട് ജനക്ഷേമത്തിനായി അനേകം നടപടികളെടുക്കുകയും ചെയ്തു. ബുദ്ധമതത്തിലേക്ക് അദ്ദേഹം പരിവര്ത്തനം ചെയ്യപ്പെട്ടു എന്നും പറയപ്പെടുന്നു. അദ്ദേഹത്തിന്റെ നടപടികള് മൌര്യ സാമ്രാജ്യത്തിനകത്തും പുറത്തും ബുദ്ധമതം വ്യാപിക്കുന്നതിനു കാരണമായി. തന്റെ മക്കളായ മഹേന്ദ്രനേയും,സംഘമിത്രയേയും ശ്രീലങ്കയിലേക്കയച്ച് അശോകന് അവിടെ ബുദ്ധമതം സ്ഥാപിച്ചു. സാമ്രാജ്യ വിപുലീകരണ ശ്രമങ്ങള് പൂര്ണ്ണമായും ഉപേക്ഷിച്ച അശോകന് മറ്റ് രാജ്യങ്ങളുമായി സൌഹൃദം സ്ഥാപിച്ചു. മനുഷ്യര്ക്കും, മൃഗങ്ങള്ക്കുമായി ചികിത്സാ സൌകര്യങ്ങള് സ്വന്തം രാജ്യത്തില് മാത്രമല്ല , അയല് രാജ്യങ്ങളില് പോലും ആരംഭിക്കുന്നതിനു നടപടിയെടുത്തു. ജനങ്ങളുടെ ക്ഷേമത്തിനായും, സര്ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള് ജനങ്ങളിലേക്കെത്തുന്നുണ്ടെന്നുറപ്പു വരുത്താനുമായി ധര്മ്മ മഹാമാത്രന്മാര് എന്ന ഉദ്യോഗസ്ഥരെ രാജ്യത്തെമ്പാടും നിയമിച്ചു. റോഡുകളുടെ ഇരുവശത്തും തണല് മരങ്ങള് നട്ടു പിടിപ്പിക്കുകയും, കിണറുകള് പണിയിക്കുകയും ചെയ്തു. കന്നുകാലികളെ അറക്കുന്നതു നിരോധിക്കുകയും, മീന് പിടിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങള് കൊണ്ടു വരികയും ചെയ്തു. നായാട്ട് പൂര്ണ്ണമായും നിരോധിക്കുകയും അനേകം മൃഗാസ്പത്രികള് സ്ഥാപിക്കുകയും ചെയ്തു. ഏതാണ്ട് മനുഷ്യര്ക്ക് തുല്യമായ അവകാശങ്ങളാണ് മിണ്ടാപ്രാണികള്ക്ക് അദ്ദേഹം നല്കിയത്. ഇത് തെളിയിക്കുന്ന അദ്ദേഹത്തിന്റെ ഒരു ശിലാലിഖിതം വായിക്കാം.

" മുന്പ് ദേവനാംപ്രിയ പ്രിയദര്ശി രാജാവിന്റെ കൊട്ടാരത്തില് പതിനായിരകണക്കിന് പക്ഷി മൃഗാദികളേയാണ് കറി വെക്കാനായി ദിവസവും കൊന്നിരുന്നത്. എന്നാല് ഇപ്പോള് വെറും മൂന്നു ജീവികളെ മാത്രമേ കൊല്ലുക പതിവുള്ളു. രണ്ട് മയിലിനേയും, ഒരു മാനിനേയും. ഇതില് മാനിനെ എല്ലായെപ്പോളും കൊല്ലുന്നില്ല. കാലക്രമേണ ഈ ജീവികളെ കൂടി കൊല്ലുന്നതില് നിന്നും ഒഴിവാക്കുന്നതാണ്."

തന്റെ ലിഖിതങ്ങളില് ചില ഗ്രീക്ക് രാജ്യങ്ങള്ക്കൂടി ബുദ്ധമതം പിന്തുടരുന്നതായി അശോകന് അവകാശപ്പെടുന്നുണ്ട്.

"ധാര്മ്മികമായ അധിനിവേശമാണ് ഏറ്റവും നല്ല അധിനിവേശമെന്നാണ് ഇപ്പോള് ദേവനാംപ്രിയ വിശ്വസിക്കുന്നത്്. 600 യോജന (4000 മൈലുകള്) അകലെ ഗ്രീക്ക് രാജാവായ അംതിയോക്കൊ (Antiochus) ഭരിക്കുന്നു, അദ്ദേഹത്തിനു ചുറ്റും നാലു രാജാക്കന്മാര് തുറമായ (Ptolemy), അംതീകിനി (Antigonus), മാക (Magas), അലീകസുദരോ (Alexander ll) എന്നിവര് ഭരിക്കുന്നു, അത് പോലെ ദക്ഷിണ ഭാഗത്ത് ചോളന്മാര്, പാണ്ഡ്യന്മാര് തുടങ്ങി താമ്രപര്ണ്ണി വരെ, എല്ലായിടത്തും ഇതാണ് (ധാര്മ്മികാധിനിവേശം) വിജയിച്ചിരിക്കുന്നത്."

വധശിക്ഷയുടെ സാംഗത്ത്യത്തെ കുറിച്ച് ചര്ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില് അദ്ദേഹത്തിന്റെ അഭിപ്രായം എന്തായിരുന്നു എന്നു നോക്കാം.

"നിയമത്തിലും, ന്യായവിധിയിലും ഏകത്വം ഉണ്ടാവണമെന്നാണ് ഞാന് ആഗ്രഹിക്കുന്നത്. വധശിക്ഷക്കു വിധിക്കപ്പെട്ടവര്ക്ക് മൂന്നൂ ദിവസത്തെ സ്റ്റേ ഞാന് അനുവദിക്കുന്നു. ഈ സമയം വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ബന്ധുക്കള്ക്ക് ശിക്ഷ ഇളവു ചെയ്യാനുള്ള അപ്പീല് സമര്പ്പിക്കാവുന്നതാണ്. ഞാന് അധികാരമേറ്റ് ഇരുപത്തിയാറ് വര്ഷത്തിനുള്ളില് ഇരുപത്തിയഞ്ചു തവണ തടവുകാര്ക്ക് മാപ്പ് നല്കി വിട്ടയച്ചിട്ടുണ്ട്. "

എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്തിലും, ഏതിലും വര്ഗ്ഗീയത കാണുന്ന ഇന്നത്തെ കാലഘട്ടത്തില് മത സൌഹാര്ദ്ദത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപാട് നോക്കുക.

"ആരാണോ അമിതായ ഭക്തി മൂലം സ്വന്തം മതത്തെ അമിതമായി പുകഴ്ത്തുകയും അന്യരുടെ മതങ്ങളെ വിമര്ശിക്കുകയും ചെയ്യുന്നത്, വാസ്തവത്തില് അവന് അവന്റെ മതത്തിനു തന്നെയാണ് ദോഷം ചെയ്യുന്നത്. മതങ്ങള് തമ്മിലുള്ള ആശയവിനിമയം നല്ലതാണ്. എല്ലാവരും അന്യരുടെ മതങ്ങളിലുള്ള തത്ത്വങ്ങള്ക്ക് ശ്രദ്ധ കൊടുക്കുകയും അവയെ ബഹുമാനിക്കുകയും വേണം. മറ്റ് മതങ്ങളിലുള്ള നല്ല തത്ത്വങ്ങളെ കുറിച്ച് എല്ലാവര്ക്കും അറിവുണ്ടാകേണ്ടതാണ്."

നമ്മുടെ കേരളം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതും അശോകനാണെന്ന് കരുതുന്നു.

"ദേവനാംപ്രിയ പ്രിയദര്ശി രാജാവിന്റെ സാമ്രാജ്യത്തിനുള്ളിലും, അതിര്ത്തിക്കപ്പുറമുള്ള ചോളന്മാര്, പാണ്ഡ്യന്മാര്, സത്യപുത്രന്മാര്, കേരളപുത്രന്മാര്, തുടങ്ങി താമ്രപര്ണ്ണി വരേയും, ഗ്രീക്ക് രാജാവായ ആന്റിയോക്കസ് ഭരിക്കുന്നിടത്തും, ആന്റിയോക്കസ്സിന്റെ അയല് രാജ്യത്തെ രാജാക്കന്മാര്ക്കിടയിലും, എല്ലായിടത്തും ദേവനാംപ്രിയ പ്രിയദര്ശി രാജാവ് രണ്ടു തരത്തിലുള്ള ചികിത്സാ രീതികള്ക്കുള്ള സംവിധാനം ഏര്പ്പെടുത്തിയിരിക്കുന്നു: മനുഷ്യര്ക്കായുള്ള ചികിത്സാ രീതിയും, മൃഗങ്ങള്ക്കായുള്ള ചികിത്സാ രീതിയും. എവിടെയാണോ മനുഷ്യര്ക്കും, മൃഗങ്ങള്ക്കും ആവശ്യമായ ഔഷധ സസ്യങ്ങള് ഇല്ലാത്തത്, അവിടെയെല്ലാം ഞാന് അവ ഇറക്കുമതി ചെയ്ത് നട്ട് പിടിപ്പിച്ചിരിക്കുന്നു."

ധര്മ്മ മഹാമാത്രമാര് എന്ന പേരിലുള്ള ഉദ്യോഗസ്ഥന്മാരെ അശോകന് നിയമിച്ചിരുന്നതായി മുന്പ് പറഞ്ഞിരുന്നല്ലൊ. ഇവരെ കുറിച്ച് അദ്ദേഹം എന്താണ് പറയുന്നതെന്നു നോക്കാം.

"മുന്പ് ഇവിടെ ധര്മ്മ മഹാമാത്രമാര് ഉണ്ടായിരുന്നില്ല, എന്നാല് ഞാന് അധികാരമേറ്റ് പതിമൂന്നു വര്ഷം പിന്നിട്ടപ്പോള് ഇത്തരം ഉദ്യോഗസ്ഥന്മാരെ ഞാന് നിയമിച്ചു. ഇവര് എല്ലാ മതങ്ങളുടെ ഇടയിലും ധര്മ്മ സ്ഥാപനത്തിനായും, സംരക്ഷണത്തിനായും, പ്രജകളുടെ ക്ഷേമത്തിനും, സന്തോഷത്തിനും വേണ്ടി പ്രവര്ത്തിക്കുന്നു. ഇവര് ഗ്രീക്കുകാര്, കംബോജന്മാര്, ഗാന്ധാരന്മാര്, രാഷ്ട്രികന്മാര് , പടിഞ്ഞാറന് അതിര്ത്തിയിലെ മറ്റ് ജനങ്ങള് എന്നിവര്ക്കിടയില് പ്രവര്ത്തിക്കുന്നു. ഇവര് ഭടന്മാര്, പ്രധാനിമാര്, ബ്രാഹ്മണന്മാര്, ദരിദ്രന്മാര്, വൃദ്ധര് എന്നിവരുടെ ഇടയില് അവരുടെ ക്ഷേമത്തിനും സന്തോഷത്തിനുമായി പ്രവര്ത്തിച്ച് അവരെ ചൂഷണങ്ങളില് നിന്നും മുക്തരാക്കുന്നു. "

ഇപ്രകാരം ഏതാണ്ട് നാല്പത് വര്ഷത്തെ ഭരണത്തിനു ശേഷം ബി. സി. 232 ല് അശോകന് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ഏഴു പകലിനും, ഏഴു രാത്രികള്ക്കും ശേഷമാണത്രെ ചിതയിലെ തീ അണഞ്ഞത്. എന്തായാലും ഉചിതമായ ആദരവ് തന്നെയാണ് ഭാരതം പില്ക്കാലത്ത് അദ്ദേഹത്തിന് നല്കിയത്. സാരാനാഥില് നിന്ന് കണ്ടെടുത്ത അശോക സ്തംഭത്തെ ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നമായി തിരഞ്ഞെടുക്കുകയും, അശോക ചക്രത്തെ ഇന്ത്യയുടെ പതാകയില് ഉള്പ്പെടുത്തുകയും ചെയ്തു. അതു വഴി അദ്ദേഹത്തെ ഇന്നും ഓര്മ്മിക്കാന് നമുക്ക് സാധിക്കുന്നു.

 

കടപ്പാട് :- ചരിത്രാന്വേഷികൾ

 ചാണക്യന്റെ അന്ത്യം

 

മൌര്യ സാമ്രാജ്യം സ്ഥാപിക്കാന്‍ ചന്ദ്രഗുപ്തനു പിന്നില്‍ പ്രവര്‍ത്തിച്ച ചാണക്യന്റെ അവസാന കാല ജീവിതത്തെക്കുറിച്ച് അവ്യക്തമായ പരാമര്‍ശങ്ങളാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മഗധം ഭരിച്ചിരുന്ന നന്ദരാജ വംശത്തില്‍ നിന്നും ഭരണം പിടിച്ചെടുത്ത ചന്ദ്രഗുപ്ത മൌര്യന്റെ പടയോട്ടം അതിവിസ്തൃതമായ മൌര്യ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിപദത്തിലാണ് അവസാനിച്ചത്. സാമ്രാജ്യ രൂപീകരണത്തില്‍ തന്റെ ശക്തിയും ബുദ്ധിയുമായി പ്രവര്‍ത്തിച്ചിരുന്ന ചാണക്യനെ ചന്ദ്രഗുപ്ത മൌര്യന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അവരോധിച്ചു. ചക്രവര്‍ത്തിയുടെ ശത്രുക്കളുടെ നീക്കത്തില്‍ സദാ ജാഗരൂകനായിരുന്ന ചാണക്യന്‍ ഒരു നിഴല്‍‌പോലെ ചന്ദ്രഗുപ്തനു പിന്നില്‍ എപ്പോഴും ഉണ്ടായിരുന്നു. ചക്രവര്‍ത്തിയുടെ ദൈനംദിന കാര്യങ്ങളില്‍ പ്രധാനമന്ത്രി വളരെ ജാഗ്രതയോടെ ഇടപെട്ടിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ചന്ദ്രഗുപ്തനെ ആഹാരം കഴിക്കാന്‍ ചാണക്യന്‍ അനുവദിച്ചിരുന്നുള്ളൂ. തന്നെയുമല്ല ഏതെങ്കിലും കാരണവശാല്‍ ഉള്ളില്‍ വിഷം ചെന്നാല്‍ തന്നെയും അതില്‍ നിന്നും ചക്രവര്‍ത്തിയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി ഒരു ഉപായവും നടപ്പാക്കിയിരുന്നു.

ചന്ദ്രഗുപ്തനു കഴിക്കാന്‍ നല്‍കിയിരുന്ന ആഹാരത്തില്‍ ചാണക്യന്‍ ചെറിയ മാത്രയില്‍ വിഷം കലര്‍ത്തിയാണ് നല്‍കിയിരുന്നത്. ഈ പ്രയോഗം ചക്രവര്‍ത്തിയുടെ അറിവോടെ തന്നെയാണ് പ്രധാനമന്ത്രി ചെയ്തിരുന്നത്. നിത്യേന ചെറിയ മാത്ര അളവില്‍ വിഷം കഴിച്ചാല്‍ ആ വിഷത്തിനെതിരെ ശരീരം പ്രതിരോധ ശക്തിയുണ്ടാക്കുമെന്നും പിന്നീട് വല്യ തോതില്‍ വിഷം അകത്തു ചെന്നാല്‍ അത് ശരീരത്തില്‍ ഉണ്ടാക്കിയെടുത്ത പ്രതിരോധ ശക്തി കാരണം ഫലിക്കാതെ പോകുമെന്നുമായിരുന്നു ചാണക്യന്റെ കണക്കുകൂട്ടല്‍.

ഇത് തുടര്‍ന്നു വരുന്നതിനിടയില്‍ ഒരു നാള്‍ ചന്ദ്രഗുപ്തന്റെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യ, ദുര്‍ധ ചക്രവര്‍ത്തിക്ക് കഴിക്കാനുണ്ടാക്കി വച്ചിരുന്ന വിഷലിപ്തമായ ആഹാരം അബദ്ധത്തില്‍ കഴിക്കാനിടയായി. വിഷം തീണ്ടി ദുര്‍ധ മരിച്ചു. ദുര്‍ധയുടെ മരണമറിഞ്ഞ ചാണക്യന്‍ ഉടന്‍ തന്നെ കൊട്ടാര വൈദ്യന്മാരെ വരുത്തി അവരുടെ വയറു കീറി കുഞ്ഞിനെ പുറത്തെടുക്കാന്‍ നിര്‍ദ്ദേശിച്ചു; ഉടന്‍ ചെയ്താല്‍ കുഞ്ഞിനു വിഷം തീണ്ടുന്നതിനു മുന്‍പായി രക്ഷിക്കാമെന്നായിരുന്നു ചാണക്യന്റെ കണക്കുകൂട്ടല്‍. അത് ശരിയുമായിരുന്നു, നാമ മാത്രമായ അളവില്‍ വിഷം ഉള്ളില്‍ കടന്നുവെങ്കിലും കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതില്‍ ചാണക്യന്‍ വിജയിച്ചു. ഒരു തുള്ളി (ബിന്ദു) വിഷം ഉള്ളില്‍ കടന്ന നിലയില്‍ ജീവനോടെ കിട്ടിയ ആ കുഞ്ഞിനു ചാണക്യന്‍ ബിന്ദുസാരന്‍ എന്ന പേര്‍ നല്‍കി.

കാലം കടന്നു പോയി....നാട്ടില്‍ അതിരൂക്ഷമായ ക്ഷാമം കൊണ്ട് ജനം പൊറുതിമുട്ടി. രാജ്യത്തെ ക്ഷാമക്കെടുതികളില്‍ നിന്നും രക്ഷിക്കാന്‍ കഴിയാത്തതില്‍ ഖിന്നനായ ചന്ദ്രഗുപ്തന്‍ രാജ്യഭാരം മകന്‍ ബിന്ദുസാരനെ ഏല്‍പ്പിച്ചിട്ട് ജൈനമതം സ്വീകരിച്ച് രാജ്യത്തു നിന്നും പലായനം ചെയ്തു.

രാജ്യഭാരം ഏറ്റെടുത്ത ബിന്ദുസാരന്‍, അച്ഛന്റെ വലം കയ്യായിരുന്ന ചാണക്യനെ തന്നെ പ്രധാനമന്ത്രിയായി തുടരാന്‍ അനുവദിച്ചു. എന്നാല്‍ ബിന്ദുസാരന്റെ സഭയിലെ മറ്റൊരു മന്ത്രിയായിരുന്ന സുബന്ധുവിനു ചാണക്യന്റെ പ്രധാനമന്ത്രി പദവിയില്‍ നോട്ടമുണ്ടായിരുന്നു. ചാണക്യനെ മനസാ വെറുത്തിരുന്ന സുബന്ധു അദ്ദേഹത്തെ എന്ത് തന്ത്രം പ്രയോഗിച്ചും രാജാവില്‍ നിന്നും അകറ്റാന്‍ തക്കം പാര്‍ത്ത് കഴിഞ്ഞിരുന്നു. ഒരു അവസരം വീണുകിട്ടിയപ്പോള്‍ ബിന്ധുസാരന്റെ മാതാവ് മരണപ്പെടാന്‍ കാരണക്കാരന്‍ ചാണക്യനാണെന്ന് രാജാവിനെ ധരിപ്പിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന രാജ്ഞിയുടെ വയറു പിളര്‍ന്ന കഥ സുബന്ധു പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ബിന്ദുസാരനു മുന്നില്‍ അവതരിപ്പിച്ചു. ഈ ഏഷണിയില്‍ വീണ ബിന്ദുസാരന്‍ കോപിഷ്ടനായി.

സംഭവങ്ങളുടെ ഗൌരവം മനസിലാക്കി ദു:ഖിതനായ ചാണക്യന്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ നില്‍ക്കാതെ തന്റേതായിട്ടുള്ള സകല സ്വത്തുക്കളും പാവങ്ങള്‍ക്ക് ദാനം ചെയ്ത ശേഷം മരണം വരെ നിരാഹാരമിരിക്കാന്‍ പുറപ്പെട്ടു. രാജ്യാതിര്‍ത്തിക്കു പുറത്ത് ചാണക വറളികളാല്‍ ഉണ്ടാക്കിയ ഒരു കൂമ്പാരത്തില്‍ ചാണക്യന്‍ നിരാഹാരം അനുഷ്ടിക്കാന്‍ തുടങ്ങി.

ഇതിനിടെ കൊട്ടാര വൈദ്യന്മാരില്‍ നിന്നും സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയ ബിന്ദുസാരന്‍ പശ്ചാത്താപ വിവശനായി നിരഹാര വേദിയിലെത്തി ചാണക്യനോട് മാപ്പപേക്ഷിച്ച് തിരിച്ചുവരാന്‍ അഭ്യര്‍ത്ഥിച്ചു, പക്ഷെ ചാണക്യന്‍ അതിനു കൂട്ടാക്കാതെ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്ന്, നിരാഹാരം തുടര്‍ന്നു. ദൌത്യം പരാജയപ്പെട്ട ബിന്ദുസാരന്റെ കോപം മുഴുവന്‍ സുബന്ധുവിനോടായി. കൊട്ടാരത്തില്‍ തിരിച്ചെത്തിയ ബിന്ദുസാരന്‍, സുബന്ധുവിനെ വിളിപ്പിച്ച് എത്രയും വേഗം മാപ്പപേക്ഷിച്ച് ചാണക്യനെ കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുവാന്‍ ആജ്ഞാപിച്ചു. ആജ്ഞ നടപ്പാക്കിയില്ലെങ്കില്‍ സുബന്ധുവിനെ വധിക്കാനും ഉത്തരവിട്ടു.

ചാണക്യന്റെ കൊട്ടാരത്തിലേക്കുള്ള തിരിച്ചു വരവ് ഇഷ്ടപ്പെടാത്ത സുബന്ധു ഏത് വിധത്തിലും അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി സുബന്ധു കരു നീക്കം ആരംഭിച്ചു. ചാണക്യന്‍ തിരിച്ചു വരാന്‍ സമ്മതിച്ചുവെന്നും അദ്ദേഹത്തെ എതിരേല്‍ക്കാന്‍ വന്‍ സ്വീകരണ ചടങ്ങ് സംഘടിപ്പിക്കണമെന്നും സുബന്ധു, ബിന്ദുസാരനെ ധരിപ്പിച്ചു. തുടര്‍ന്ന് രാജ്യം ചാണക്യനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പില്‍ മുഴുകി. ഈ അവസരത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ചാണക്യന്റെ നിരാഹാര വേദിയിലെത്തിയ സുബന്ധു ഒരു തീപ്പന്തം പര്‍ണ്ണശാലക്ക് നേരെ എറിഞ്ഞു. ചാണക വറളികൂനയില്‍ ധ്യാനനിമഗ്നനായിരുന്ന ചാണക്യന് അപകടം കണ്ടറിയാന്‍ സാധിച്ചില്ല. ചാണക വറളി കൂന തീപിടിച്ച് ആളിക്കത്താന്‍ തുടങ്ങി. നീണ്ട നാളത്തെ നിരഹാര വ്രതത്താല്‍ ക്ഷീണിതനായിരുന്ന ചാണക്യന് അഗ്നിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചില്ല. മൌര്യ സാമ്രാജ്യത്തിന്റെ മഹാമന്ത്രിയായിരുന്ന ചാണക്യന്‍ അങ്ങനെ അഗ്നിയില്‍ വെന്ത് വെണ്ണീറായി.

ശത്രുവിനെ നശിപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും നശിപ്പിക്കുക എന്ന ചാണക്യന്റെ തന്നെ തന്ത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നതില്‍ സുബന്ധു വിജയിച്ചു.!!!!!

 

കടപ്പാട് :-ചരിത്രാന്വേഷികൾ

 

ഇബ്നു ഖല്‍ദൂന്‍

ഇബ്നു ഖല്‍ദൂന്‍ (1332-1406)

 -------------------------------------

അറബ് ചരിത്ര രചനയെ അതിന്‍റെ ഔന്നിത്യത്തിലെത്തിച്ച വ്യക്തിയാണ് ഇബ്നു ഖല്‍ദൂന്‍. ചരിത്ര രചനയ്ക്കപ്പുറത്ത് അറബ് ചരിത്ര രചനാ ശാസ്ത്രത്തില്‍ ഏറ്റവും പ്രാഗല്‍ഭ്യം തെളിയിച്ച ചരിത്രകാരനാണ് ഖല്‍ദൂന്‍. ഒരു പക്ഷേ മധ്യകാല ലോകത്തിലെ തന്നെ...

'യൂണിവേഴ്സല്‍ ഹിസ്റ്ററി' എന്ന ഏഴു വാള്യങ്ങളുള്ള മൂന്ന് പുസ്തകങ്ങളാണ് ഖല്‍ദൂന്‍റെ പ്രധാന കൃതി. ഒന്നാം പുസ്തകം നാഗരികതകളും അവയുടെ സവിശേഷതകളെ കുറച്ചും, രണ്ടാം പുസ്തകം അറബ് സാമ്രാജ്യത്തിന്‍റെ വളര്‍ച്ചയെ കുറിച്ചും, മൂന്നാമത്തേത് ആഫ്രിക്കയിലെ ബാര്‍ബര്‍ രാജ വംശത്തിനെ കുറിച്ചും ചര്‍ച്ച ചെയ്യുന്നു.

ചരിത്ര രചനാശാസ്ത്രത്തിനുള്ള ഖല്‍ദൂന്‍റെ മികച്ച സംഭാവനയാണ് മുഖദ്ദിമ (muqaddima - its the introduction of 'Universal History')

തന്‍റെ ചരിത്ര സദ്ധാന്തങ്ങള്‍ വിവരിക്കുന്നത് മുഖദ്ദിമയിലാണ്.

സാമൂഹിക പ്രതാഭാസത്തിന്‍റെ സമസ്ത മേഖലകളും പ്രതിപാധിക്കുന്ന വിജ്ഞാന ശാഖയാണ് ചരിത്രമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ചരിത്രമെന്നാല്‍ സംഭവങ്ങളുടെ വിവരണം മാത്രമല്ല; അത്ആന്തരിക ബാഹ്യ സാമൂഹിക ബന്ധങ്ങളുടെ രേഖപ്പെടുത്തലാണ്. ഖല്‍ദൂന്‍ ചരിത്രത്തിന്‍റെ `ചാക്രിക സിദ്ധാന്തത്തെ' പിന്തുണക്കുന്നു.

ഖല്‍ദുനിന്‍റെ വീക്ഷണത്തില്‍ ഓരോ സമൂഹത്തിനും നിശ്ചിതമായ ജീവിത കാലമുണ്ട്.അത് ഗ്രാമീണം, നാഗരികം എന്നീ ഘട്ടങ്ളിലൂടെ കടന്നു പോകുന്നു.ഒന്നാം ഘട്ടത്തില്‍ നിന്നും രണ്ടാം ഘട്ടത്തിലെത്തുംപോള്‍ കല, കരകൗശലം, ശാസ്ത്രം, ജീവിത നിലവാരം എന്നിവ വളരുമെന്‍കിലും ആന്തരികമായി ദൗര്‍ബല്യങ്ങളുണ്ടാവുന്നു.നഗരത്തില്‍ അധികാരവും വിഭവങ്ങളും ചെറിയ വിഭാഗത്തിന്‍റെ കൈയിലാവുകയും ഭൂരിപക്ഷത്തിന്‍റെ പ്രതിഷേധവും ജീര്‍ണതയിലേക്ക് നയിക്കുന്നു.

വ്യത്യസ്ത ജനവിഭാഗങ്ങളുടെ ചരിത്ര വും വ്യത്യസ്തമായിരിക്കുെമന്നും കല്‍ദൂന്‍ അടയാളപ്പെടുത്തുന്നു.ചരിത്രകാരന്‍ തൊഴില്‍ വൈദഗ്ദ്യം നേടിയിരിക്കണം.സത്യം മനസിലാക്കാന്‍ അന്വേഷണാത്മക വിമര്‍ശന രീതി സ്വീകരിക്കണം.അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍സംഭവ ചരിത്രം(annels) കാലാനുസ്ൃത വിവരണം(chronicles)എന്നിവ അസംബന്ധ ചരിത്രങ്ങളാണ്. ഉപദാനങ്ങളെ അതേപടി സ്വീകരിക്കരുത്. `മനുഷ്യന്‍റെ സാമൂഹിക ഘടനയെ കുറിച്ചുള്ള അറവാണ് ചരിത്രം,അത് ലോക നാഗരികത തന്നെയാണ്.' ഖല്‍ദൂന്‍ രേഖപ്പെടുത്തുന്നു. സോഷ്യല്‍ സയന്‍സ് ചരിത്ര പഠനത്തിന്‍റെ ഭാഗമാക്കണം.

ചരിത്രത്തിന്‍റെ ശാസ്ത്രത്തെ(science of history) സംസ്കാരത്തിന്‍റെ ശാസ്ത്രം(science of culture) എന്നാണദ്ദേഹം വിശേഷിപ്പിച്ചത്. ഖല്‍ദൂന്‍ ശാസ്ത്രത്തെ മൂന്ന് വിഭാഗമാക്കുന്നു. സൈദ്ധാന്തികം -(humanities ), പ്രായോഗികം-(science ), ഉല്‍പാദന പരം-(technology).ഇതു മൂന്നും കൂടിയതാണ് സാംസ്കാരിക ശാസ്ത്രം.

സംസ്കാരത്തിന്‍റെ ആവര്‍ഭാവത്തെ നാല് ഘടകങ്ങളാക്കി തിരിക്കുന്നു.1-ഭൗതികം(ഭൗതിക ഘടകങ്ങള്‍),2-രൂപപരം (government),3-പ്രയോഗ ക്ഷമം(solidarity),4-ആത്യന്തികം (പൊതു നന്മ).

ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് കൃത്യമായി ഖല്‍ദൂന്‍ പറയുന്നു; നിയമം അറയുന്നവനും നടപ്പലാക്കാന്‍ കഴിവുള്ളവനായിരിക്കണം.അത് വ്യാഖ്യനിക്കാനും കഴിയണം. ശാരീരികവും മാനസികവുമായി ശക്തനായിരിക്കണം.നല്ല മനസിനുടമയാവണം. നിയമം നല്‍കുന്നവനല്ല, അത് കാര്യക്ഷമമായി നടപ്പിലാക്കുന്നവനാണ് നല്ല ഭരണാധികാരി.

മതത്തിന്‍റെ പ്രാധന്യം സാമൂഹ്യ ജീവിതത്തില്‍ അംഗീകരിക്കുന്നുണ്ടെന്‍കലും ചരിത്രത്തെ ആ രീതിയില്‍ വീക്ഷിക്കുന്നില്ല. ചരിത്ര ത്തില്‍ ദൈവിക ശക്തികള്‍ക്ക് സ്വാധീനമില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഖല്‍ദൂന്‍ തന്‍റെ മുഖദ്ദിമയിലാണ് തന്‍റെ ചരിത്ര രചനാ രീതി അവലോകനം ചെയ്യുന്നത്. മുഖദ്ദിമ പത്തൊന്‍പതാം നൂറ്റാണ്ടിലാണ് യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. ശക്തമായ മത വിശ്വാസത്തിലും മതാധിഷ്ടിത ഭരണകൂടത്തിലും നിലനിന്ന മധ്യകാല ഇസ്ലാമിക ലോകത്തു നിന്നും ഇത്രയും മൗലികമായ സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ച ഖല്‍ദൂന്‍, യുറോപ്യരെ അല്‍ഭുത സ്തബ്ധരാക്കി.

 

കടപ്പാട് :-ചരിത്രാന്വേഷികൾ

കാളിദാസൻ

 

ഇന്ത്യൻ ഷേക്സ്പിയർ എന്ന അപര നാമത്തിൽ അറിയപ്പെട്ട സംസ്കൃത കവിയാണ് കാളിദാസൻ. ഒരു പക്ഷെ സംസ്കൃത ഭാഷക്ക് കാളിദാസൻ നൽകിയ സംഭാവനകൾ പരിശോധിക്കുകയാണെങ്കിൽ അതിലും ഒരു പിടി മുകളിൽ ആണ് അദ്ദേഹത്തിന്റെ സ്ഥനം‌.ബിസി 50 ന്റേയും എഡി 600 ന്റേയും ഇടയിലുള്ള കാലഘട്ടത്തിൽ ഹിമാലയ സാനുക്കളിലോ ഉജ്ജയിനിയിലോ ആയിരുന്നു ഇദ്ദേഹം വസിച്ചിരുന്നത് എന്ന് നമുക്ക് അനുമാനിക്കാം.

സമുദ്രഗുപ്തന്റെ പുത്രനായ ചന്ദ്രഗുപ്തൻ|| (വിക്രമാദിത്യൻ)ന്റെ

കൊട്ടാരസദസ്സ് അലങ്കരിച്ചിരുന്ന നവരത്നങ്ങളിൽ പ്രധാനിയായിരുന്നു കാളിദാസൻ.

धन्वन्तरिक्षपणकामरसिंहशङ्कु वेतालभट्टघटकर्परकालिदासाः ।ख्यातो वराहमिहिरो नृपतेः सभायां रत्नानि वै वररुचिर्नव विक्रमस्य ॥

ധന്വന്തരി,ക്ഷാപനാക,അമരസിംഹ,

ശങ്കു,വേതാളഭട്ട,ഘടകർപ്പര,വരാഹമിഹിര,വരരുചി പിന്നെ കാളിദാസനും ചേർന്നതായിരുന്നു നവരത്നങ്ങൾ.

വെറും ഒരു ആട്ടിടയൻ ആയിരുന്നു കളിദാസൻ.സുന്ദരിയായ രാജകുമാരി വിദ്യോത്തമ കാളിദാസന്റെ സൗന്ദര്യത്തിൽ ആകൃഷ്ഠയായി അദ്ധേഹത്തേ വരിക്കുന്നു.വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ പാണ്ഡിത്യം തീരെ ഇല്ലാത്ത ഒരു പടു വിഡ്ഢിയാണ് തന്റെ ഭർത്താവ് എന്ന് രാജകുമാരി മനസ്സിലാക്കുന്നു. പ്ത്നിയുടെ അപഹാസ്യം താങ്ങാൻ കഴിയാതെ ഗൃഹം വിട്ടിറങ്ങിയ കാളിദാസൻ ഒരു ഒരു കാളീ ദേവീക്ഷേത്രത്തിന്റെ നടയിൽ അഭയം പ്രാപിക്കുന്നു.ആറാട്ട് കഴിഞ്ഞുവരുന്ന കാളി കാണുന്നത് നട അകത്തുനിന്നും പൂട്ടിയിരിക്കുന്നതാണ്

"ആരാണ് അകത്ത് " ദേവി

"ആരാണ് പുറത്ത്" കാളിദാസൻ

"ഞാൻ ഭദ്രകാളിയാണ്"

"ഞാൻ ദാസനാണ്"

കാളിദാസനിൽ സംതൃപ്തയായ കാളിയിൽ നിന്നും വിജ്ഞാനം കാളിദാസൻ വരമായി നേടി

തിരികെ വീട്ടിലെത്തിയ കാളിദാസനെ വിദ്യോത്തമ ഇരു കൈയും നീട്ടി സ്വീകരിക്കുന്നു.പലരുടേയും അപിപ്രായത്തിൽ കാളിദാസന് വിജ്ഞാനം ലഭിക്കുന്നത് പണ്ഡിതയായ പത്നിയിൽ നിന്നും ആണ് എന്നാണ്.

കുമാരസംഭവം,രഘുവംശം.മേഘദൂത് എന്നീ കൃതികളിൽ പത്നിയുടെ പാണ്ഡിത്യം ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു.

കളിദാസന്റെ പ്രധാനകൃതികൾ

മേഘസന്ദേശം

-------------------------- കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയിൽ നിന്ന് വിന്ധ്യാ പർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട പുതുമണവാളനായ ഒരു യക്ഷനാണ് ഇതിൽ പ്രതിപാദ്യ വിഷയം. വിരഹദുഃഖത്താൽ സുബോധം തന്നെ നഷ്ടപ്പെട്ടിരുന്ന യക്ഷൻ ആ മേഘം വഴി തന്റെ കാമുകിക്കൊരു സന്ദേശം അയയ്ക്കുന്നു. വിന്ധ്യാപർവതത്തിൽ നിന്ന് അളകാപുരി വരെ പോകാനുള്ള വഴിയും അയാൾ മേഘത്തിന് നിർദ്ദേശിച്ചുകൊടുക്കുന്നു.

രഘുവംശം

-----------------------

ആകെ പത്തൊൻപതു സർഗ്ഗങ്ങളാണ് ഈ കാവ്യത്തിനുള്ളത്. ദിലീപൻ, രഘു, അജൻ,ദശരഥൻ, ശ്രീരാമൻ, കുശൻ, അതിഥി എന്നീ ഏഴു രാജക്കാന്മാരെ വർണ്ണിക്കുവാൻ പതിനേഴു സർഗ്ഗങ്ങൾ വിനിയോഗിച്ചിരിക്കുന്നു

ന പ്രതഗ്ജനാവക് ചുകേ വസം

വസിനം ഉത്തമ ഗാന്ധും അർഹസി

ഇദ്രുമസനുമതം കിം അന്തരാം

യതി വായു ദ്വിതയേ പിതേ കാല !!

രഘുവംശം-----------8.93

അഭിക്ഞാന ശകുന്തളം

-------------------------------------------

അനുഗ്രഹതം പുഷ്പം കിസാലയം

അലുനം- റുഹൈരണവിദ്ദം

രത്നം മധു നവം അനസ്വദിത- രസം

ശാകുന്തളത്തിൽ കാളിദാസൻ ശകുന്തളയെ വർണ്ണിക്കുന്ന വരികളാണിത്. കവി ഒരു പുഷ്പത്തി നോട് ആണ് ശകുന്തളയേ ഉപമിച്ചിട്ടുള്ളത്. തന്റെ കൃതികളിൽ ഒന്നിനോട് ഒന്ന് സദൃശ്യം ഉപമിക്കുന്നതിനാൽ കാളിദാസൻ ഉപമാ കാളിദാസൻ എന്ന പേരിൽ അറിയപ്പെട്ടു.

കുമാരസംഭവം

------------------------ ദക്ഷയാഗത്തിൽ ചിതയിൽ ചാടി ആത്മഹത്യ ചെയ്ത്തിന് ശേഷം സതി ഹിമവാന്റെ പുത്രിയായി പുനർജനിക്കുന്നു.നാരദൻ ഹിമവാനെ കണ്ട് പാർവ്വതി ശിവന്റെ പത്നിയാവേണ്ടതിന്റെ ആവശ്യകഥ അറിയിക്കുന്നു.കാമദേവൻ ശിവ്ന്റെ തൃകണ്ണാൽ ഭസ്മീകരിക്കപ്പെടുന്നു. ശിവപാർവ്വതീ പരിണയവും പിന്നീട് കാർതികേയന്റെ ജനനവും താരകാസുരവധവും

നികമതാപ്ത വിവിധേന

വാഹ്നിനാനഭാസ്കരേന്ദനസംഭ്രതേന ക ഇതപ്ത്യയേ വാരിഭിർ ഉക്സിത നവൈർഭുവ

സഹോസ്മനം അമുങ്കദ് ഉർധവാഗം.

കുമാരസംഭവം-----------5.23

ഋതുസംഹാരം

-------------------------

മാളവികാഗ്നിമിത്രം

---------------------------

കാളിദാസൻ രചിച്ച ഒരു സംസ്കൃത നാടകമാണിത്.ഇതിൽ അഗ്നിമിത്രനും ദാസിയായ മാളവികയും തമ്മിലുള്ള പ്രണയകഥ പറയുന്നു.

വിക്രമോർവശീയം

------------------------------- ഊർവ്വശിയും പുരൂരവസ്സും തമ്മിലുള്ള പ്രൺയ കഥ പറയുന്നു.ഭരതമുനിയുടെ നാടകത്തിൽ അഭിനയിക്കാൻ വേണ്ടി ഊർവ്വശി സ്വർഗ്ഗലോകത്തിലേക്ക് മടങ്ങിപോവുന്നു.പുരൂരവസ്സുമായി ഉള്ള പ്രണയം മൂലം പുരുഷോത്തമൻ എന്ന് പറയേണ്ട സ്ഥാനത്ത് പുരൂരവസ്സ്

എന്ന് പറയുന്നു.കോപിഷ്ഠനായ ഭരതമുനി ഊർവ്വശിയേ ശപിക്കുന്നു.

കാമുകനായ പുരൂരവസിനൊപ്പം ഒരു പുത്രൻ ജനിക്കുന്നതു വരെ കഴിയുമെങ്കിലും പുത്രനെ അച്ഛൻ കാണുന്ന നിമിഷം സ്വർഗ്ഗത്തിലെക്കു മടങ്ങാൻ ഇടയാകുമെന്നായിരുന്നു ശാപം. ഈ ഗതിയിൽ പുരോഗമിക്കുന്ന കഥ പലവിധം ആകസ്മിതകളിലൂടെ കടന്നുപോകുന്നു.

കാളീഭക്തനായ കാളിദാസൻ നിർമ്മിച്ച ഒരു കാളീ ക്ഷേത്രം ഇന്നും ഉജ്ജയിനിയിൽ ഉണ്ട് എന്ന് പറയപ്പെടുന്നു.

കാളിദാസന് ദീപശിഖ കാളിദാസൻ എന്നൊരു നാമം കൂടി ഉണ്ട്.സ്വയം വര പന്തലിൽ സർവ്വാഭരണ ഭൂഷിതയായ രാജകുമാരി ഓരോ രാജകുമാരനന്റേയും അടുത്ത് വരുമ്പോൾ ഉണ്ടാവുന്ന പ്രഭ ദീപശിഖ യോട് ഉപമിച്ചതിനാൽ ആണിത്.

കൈരളി ഷിപ്പ്

36 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്നും ദുരൂഹത വിട്ടു മാറാത്ത കപ്പല്‍. കഥകള്‍ പലതും പരന്നെങ്കിലും ഈ കപ്പല്‍ എവിടെ ആണെന്നോ എന്ത് പറ്റിയെന്നോ ആര്‍ക്കും അറിയില്ലാ.

KSCയുടെ അന്നത്തെ ഒരെ ഒരു കപ്പല്‍ ആയിരുന്നു കൈരളി. 1979 ജൂണ്‍ 30തിന് Mar Goaയില്‍ നിന്നും യാത്ര തിരിച്ച കൈരളി പിന്നീട് ലക്ഷ്യം കണ്ടില്ലാ.

കൈരളി പുറപ്പെടുന്നതിന് മുന്നെ ദുരൂഹത പടര്‍ത്തി തുടങ്ങിയിരുന്നു തകര്‍ന്ന റഡാറുമായി യാത്ര പോകില്ലാ എന്ന് പറഞ്ഞ് കൊണ്ട് കൈരളിയുടെ ക്യാപ്റ്റന്‍ Mariyadas Joseph അധികൃതരുമായി വഴക്കിട്ട് അവരുടെ പാര്‍ട്ടിയില്‍ നിന്നും ഇറങ്ങി പോകുകയും ചെയ്തു. തന്‍റെ ഭാര്യക്ക് അവസാനമായി എഴുതിയ കത്തില്‍ പോലും പറയുന്നുണ്ട് കൈരളിയുടെ റഡാര്‍ തകരാറില്‍ ആണെന്നും യാത്ര july 4ന് ആയിരിക്കുമെന്നും പക്ഷെ കപ്പല്‍ june 30ന് അധികൃതരുടെ വാശി മൂലം 20500 ടണ്‍ ഇരുമ്പുയിരുമായി Mar Goaയില്‍ നിന്നും കേടായ റഡാറും കൊണ്ട് യാത്ര തിരിച്ചു.(കപ്പലില്‍ ലോഡ് കയറ്റുമ്പോള്‍ രണ്ട് പേര്‍ കടലില്‍ വീണ് മരിച്ചന്നും അതല്ലാ രക്ഷപ്പെടുത്തിയെന്നും പിന്നീട് കേട്ടു) East Germanyilക്ക് ആയിരുന്നു യാത്ര. ജൂലായ് 1,2,3 തീയതികളില്‍ കൈരളിയില്‍ നിന്നും Bomaby radio വഴി സന്ദേശം ലഭിച്ചിരുന്നു. 4,5 തീയതികളില്‍ കൈരളിയിലേക്ക് KSC അയച്ച സന്ദേശങ്ങള്‍ അവര്‍ക്ക് ലഭിച്ചെന്നും ഇല്ലെന്നും പറയപ്പെടുന്നുണ്ടേലും പിന്നീട് കൈരളിയില്‍ നിന്നും ഒരു സന്ദേശവും തിരികെ ലഭിച്ചില്ലാ, 11 july Djiboutiയില്‍ നിന്നും സന്ദേശം ലഭിച്ചു ഇന്ധനം നിറയ്ക്കാന്‍ 8ആം തീയതി അവിടെ എത്തണ്ടാ കൈരളി അവിടെ എത്തിയില്ലാ എന്നും.

KSC തുടക്കത്തില്‍ ഈ news കപ്പലില്‍ ഉളളവരുടെ ബന്ധുക്കളോട് മറച്ചു വച്ചു. എന്നാല്‍ july 15ന് press ഈ കര്യം അറിയുകയും KSCയോട് ഈ കാര്യം ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി അവരില്‍ നിന്നും ലഭിച്ചില്ലാ.

തിരച്ചിലിനായി നിയോഗിച്ച Indian നേവിക്ക് കാലാവസ്ഥ പ്രതികൂലം ആയിരുന്നു പെരുമഴയും കാറ്റും തിരച്ചിലിനെ സാരമായി ബാധിച്ചു. പിന്നെ ആകെ കിട്ടിയ ഒരു തുമ്പ് കൈരളി Socotra islandലേക്ക് പോകുന്നത് കണ്ടിരുന്നു എന്നായിരുന്നു. പക്ഷെ അവിടെയും തിരച്ചില്‍ വിഫലം ആയിരുന്നു.

പിന്നീട് KSC insurance claim ചെയുകയും 6 കോടി രൂപ ലഭിച്ചന്നും കപ്പലിന്‍റെ  അവശിഷ്ടമോ മുങ്ങിയ്നനാ തെളിവ് ലഭിക്കാതെ നഷ്ടപരിഹാരം ലഭിക്കില്ലാ എന്ന് insurance കമ്പനി പറഞ്ഞെങ്കിലും പിന്നീട് അതിനെ കുറിച്ച് ഒന്നും കേട്ടില്ലാ.

കോട്ടയത്ത് Baby Joseph എന്ന ആളിന്‍റെ കീഴില്‍ കൈരളി ആക്ഷന്‍ കമ്മിറ്റി രൂപികരിച്ചങ്കിലും കൈരളി ദുരൂഹതയില്‍ തന്നെ ആയിരുന്നു.

ക്യാപ്റ്റന്‍ Mariyadasന്‍റെ ഭാര്യയുടെ interviewil കൂടുതല്‍ വിവരങ്ങള്‍ പറയുന്നുണ്ട്.

കടപ്പാട് :- ചരിത്രാന്വേഷികൾ

ജീവിച്ചിരുന്ന കാലം സകലര്‍ക്കും പേടിസ്വപ്നം ആണെങ്കിലും മരണശേഷം വീരന്‍മാര്‍ ആവുന്നവരാണ് കടല്‍ക്കൊളളക്കാര്‍.

ആര്‍ത്തിരമ്പുന്ന കടലിലൂടെ തന്‍റെ ഇരയെ കാത്തിരിക്കുന്ന കടല്‍ക്കൊളളക്കാരെ സിനിമകളിലും മറ്റും നിരവധി തവണ നമ്മള്‍ കണ്ടതാണ്. നമ്മുടെ നാട്ടില്‍ അതേ പോലെ വീരപരിവേഷം കിട്ടിയ ആളാണ് കുഞ്ഞാലി മരയ്ക്കാര്‍ ബ്രിട്ടീഷ് ഹിസ്റ്ററിയില്‍ അദ്ദേഹവും പിന്‍മുറക്കാരും കൊളളക്കാര്‍ ആണെങ്കിലും നാടിന് വേണ്ടി പോരാടിയ മനുഷ്യന്‍ ആയിട്ടെ എല്ലാവരും കാണുന്നുളളു.

എന്നാല്‍ ചങ്കൂറ്റവും ധൈര്യവും ഉണ്ടെങ്കില്‍ കടല്‍ ഭരിക്കാന്‍ ശേഷി ഉളളവര്‍ ആണ് സ്ത്രീകള്‍ എന്ന് തെളിയിച്ചവര്‍ ആണ് Anne Bonnyയും Mary Readും.

Irelandല്‍ ജനിച്ച അന്ന പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു അവിടെ വച്ച് പരിചയപ്പെട്ട James Boonyയെ കല്യാണം കഴിക്കുന്നു ഇദ്ദേഹം ആണ് അന്നയെ കടല്‍കൊളളക്കാരുടെ അടുത്തെത്തിക്കുന്നു. പക്ഷെ 1718ല്‍ ഗവര്‍ണ്ണരുടെ ഉത്തരവ് അനുസരിച്ച് കീഴടങ്ങിയ കടല്‍ ക്കൊളളക്കാരുടെ കൂട്ടത്തില്‍ Jamesഉം ഉണ്ടായിരുന്നു. Jamesന്‍റെ ഈ ധൈര്യകുറവില്‍ മടുത്ത അന്ന പിന്നീട് ക്യാപ്റ്റന്‍ Jack Rackamനെ പരിചയപ്പെടുന്നു. ഒരു ആണിനെ പോലെ വേഷം കെട്ടി കൊണ്ടായിരുന്നു ഈ പരിചയപെപടല്‍. പിന്നീട് പല എെതിഹാസിക കൊളളകളും അവര്‍ നടത്തി. പിന്നീട് ഇവര്‍ പ്രണയത്തില്‍ ആവുകയും ക്യാപ്റ്റനില്‍ നിന്നും ഗര്‍ഭിണി ആയ അന്ന തന്‍െറ കുഞ്ഞിന് വേണ്ടി തല്‍ക്കാലത്തേക്ക് കടല്‍കൊളള നിര്‍ത്തുന്നു.

Mary പക്ഷെ തന്‍റെ കഷ്ടപാട് കൊണ്ടായിരുന്നു ഇതിലേക്ക ഇറങ്ങിതിരിച്ചത് തന്‍റെ ഭര്‍ത്താവിന്‍െറ അമ്മക്ക് പെണ്‍കുട്ടികളെ ഇഷ്ടമല്ലാത്തത് കൊണ്ട് മേരിയുടെ അമ്മ തന്നെ ആയിരുന്നു മേരിയെ കൊണ്ട് ആണ്‍വേഷം കെട്ടിക്കുന്നത് പിന്നെ കുറെ കാലത്തേക്ക് ഒരു ആണ്‍ക്കുട്ടി തന്നെ ആയി മേരി നടിച്ചു മുത്തശ്ശിയുടെ മരണശേഷവും. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്ന മേരി പല യുദ്ധത്തിലും പങ്കെടുത്തു അവിടെ നിന്നും പരിചയപ്പെട്ട ഒരു പട്ടാളക്കാരനോട് സ്വന്തം വ്യക്തിത്വം തുറന്ന് പറഞ്ഞു കൊണ്ട് അദ്ദേഹത്തെ കല്യാണം കഴിക്കുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം വീണ്ടും മേരിക്ക് ആണ്‍വേഷം കെട്ടെണ്ടി വന്നു.

പിന്നീട് ഒരു കപ്പലില്‍ പോകുമ്പോള്‍ കടല്‍ കൊളളക്കാരുടെ ആക്രമണം ഉണ്ടായി. Jack Reckamന്‍റെ കപ്പല്‍ ആയിരുന്നു അവരെ ആക്രമിച്ചത് ഈ സമയം അന്നയും jackന്‍റെ കൂടെ ഉണ്ടായിരുന്നു. തന്‍റെ പോലെ വേഷം ധരിച്ച Maryയെ കണ്ടപ്പോള്‍ അന്നക്ക് കാര്യം മനസ്സിലായി പിന്നെ ഇവരുടെ ഒപ്പം കൂടിയ Mary അന്നയുടെ ഏറ്റവും അടുത്ത കൂട്ടുക്കാരിയും ആയി. ഇവര്‍ പിന്നെ അറിയപ്പെട്ടത് 'നരകത്തിലെ അപകടകാരികള്‍ ആയ പൂച്ചകള്‍' എന്നായിരുന്നു.

1720ന്ല്‍ജമൈക്കന്‍ കടലില്‍ വച്ചു തങ്ങളെ വളഞ്ഞ ബ്രീട്ടിഷ് പട്ടാളത്തെ പേടിച്ച് താഴെ അറയില്‍ ഒളിച്ചിരുന്ന കൊളളക്കാരെ ഞെട്ടിച്ചത് അന്നയുടെയും മേരിയുടെയും ഒറ്റയ്ക്കുളള പോരാട്ടം ആയിരുന്നു. മദ്യപിച്ച് ബോധം പോയ അവരോട് അന്ന വിളിച്ചു പറഞ്ഞത് '' ഭീരുക്കളെ പോലെ ഒളിച്ചിരിക്കാതെ ആണുങ്ങളെ പോലെ പൊരുതാന്‍ വാ''... അവരെ കീഴ്പ്പെടുത്തിയ ബ്രിട്ടീഷ് പട്ടാളം അവരെ അറസ്റ്റ് ചെയ്തൂ

ക്യാപ്റ്റന്‍ അടക്കം പലര്‍ക്കും വധശിക്ഷ ലഭിച്ചു ഗര്‍ഭിണികള്‍ ആണെന്ന് അറിഞ്ഞ് കോടതി മേരിയുടെയും അന്നയുടെയും വധശിക്ഷ നീട്ടി വച്ചു. മേരി ഒരു കുഞ്ഞിന് ജന്മം കൊടുത്ത ശേഷം പനി മൂലം മരണപ്പെട്ടു.

അന്നക്ക് എന്ത് സംഭവിച്ചു എന്നറിയില്ലാ പക്ഷെ അവസാനമായി ഭര്‍ത്താവിനോട് അന്ന പറഞ്ഞത്

കടപ്പാട് :- ചരിത്രാന്വേഷികൾ

ജലാലുദ്ദീന്‍ റൂമി

" സ്നേഹത്തിന്റെ രാജ്യം മറ്റെല്ലാ മതങ്ങളിൽ നിന്നും വ്യത്യസ്തമാണ്

സ്നേഹിക്കുന്നവന്റെ മതവും രാജ്യവും സ്നേഹിക്കപ്പെടുന്നവൻ മാത്രം

സ്നേഹിക്കുന്നവന്റെ ലക്ഷ്യവും മറ്റെല്ലാ ലക്ഷ്യങ്ങളിൽ നിന്നും വിഭിന്നം

സ്നേഹമാണ് ദൈവത്തിന്റെ നിഗൂഢതയിലേക്കുള്ള ദൂരദർശിനിയും"

പൗരസ്ത്യരും പാശ്ചാത്യരും ഒരുപോലെ ആദരിക്കുന്ന അദ്ധ്യാത്മക ചിന്തകനും സൂഫി കവിയുമായിരുന്നു ജലാലുദ്ദീന്‍ മുഹമ്മദ് ബിന്‍ മുഹമ്മദ് ഹുസൈന്‍ അല്‍ റൂമി. ഇസ്‌ലാമിക ലോകത്തു മാത്രമല്ല, പാശ്ചാത്യ ലോകത്തും അദ്ദേഹം പ്രിയങ്കരനാകാന്‍ ചില കാരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ആയ മസ്നവി ലോകത്തിലെ മിക്ക ഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മഹാനായ ഈ സ്വൂഫി ദാര്‍ശനികന്റെ പാശ്ചാത്യ ലോകത്തെ സ്വീകാര്യതക്ക് ഉദാഹരണമാണ് 2007ല്‍ അമേരിക്കയിലെ ഏറ്റവും ജനപ്രീതിയുള്ള കവിയായി തെരഞ്ഞെടുത്തത്.

1207 സെപ്തംബര്‍ 30-ന് 1207-ൽ ഇന്നത്തെ അഫ്ഗാനിസ്താനിലെ ബൽഖ് ദേശത്ത് ജനിച്ചു. പിതാവ് ആദരിക്കപ്പെടുന്ന സൂഫി പണ്ഡിതനായിരുന്ന ബഹാവൂദ്ദീൻ വലദ് .1215-നും 1220-നും ഇടയിൽ മംഗോളിയൻ പടയോട്ടത്തെ തുടർന്ന് പിതാവിനൊപ്പം ബൽഖ് വിട്ടു . പിതാവിന്റെ ലക്ഷ്യം ഹജ്ജ് ആയിരുന്നു . യാത്രയാരംഭിച്ചപ്പോള്‍ കുടുംബത്തെയും കൂട്ടി. അങ്ങനെ ചെറുപ്പത്തില്‍ തന്നെ റൂമി യാത്രയാരംഭിച്ചു. കൊച്ചു ദര്‍വീശിന്റെ ആദ്യ സഞ്ചാരം! ഹജ്ജിനു ശേഷവും യാത്ര തുടര്‍ന്നു. റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായ ഇന്നത്തെ തുര്‍ക്കിയിലാണ് നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ ആ യാത്ര അവസാനിച്ചത്. ഖറമാന്‍ എന്ന സ്ഥലത്ത് ആ കുടുംബം ഏഴുവര്‍ഷം താമസിച്ചു. അതിനിടെ റൂമിയുടെ ഉമ്മയും സഹോദരനും മരണപ്പെട്ടു.

അന്നത്തെ സുല്‍ത്വാന്‍ അലാഉദ്ദീന്‍ ഖയ്കുബാദിന്റെ ക്ഷണപ്രകാരം, ബഹാഉദ്ദീന്‍ വലദ് തുര്‍ക്കിയിലെ അനത്തോലിയുടെ ഭാഗമായ കോനിയയില്‍ സ്ഥിരതാമസമാക്കി. 1228 മെയ് 1ന് ആയിരുന്നു അത്. പിന്നീട് റൂമി തന്റെ മരണം വരെ കോനിയയില്‍ തന്നെ താമസിച്ചു.

റൂമിയിലെ പ്രതിഭ പടര്‍ന്നു പന്തലിച്ചതിവിടെയാണ്. ദര്‍വീശിന്റെ ‘മസ്നവി’ അണപൊട്ടിയൊഴുകിയതും ഇവിടെതന്നെ.

അനാത്തോലിയയിലേക്കുള്ള മാര്‍ഗമധ്യേയാണ് ഇറാനിയന്‍ പട്ടണമായ നൈസാപൂരില്‍ വെച്ച് ഫരീദുദ്ദീന്‍ അത്താറുമായി സംഗമിക്കുന്നത്. റൂമി ഒരു കവിതയില്‍ പറയുന്നു:

‘അത്താര്‍ (ഫരീദുദ്ദീന്‍) ആണ് ആത്മാവ്. സനാഇയാവട്ടെ കണ്ണുകളും. ഞങ്ങള്‍ അവരുടെ വാഹനത്തില്‍ വന്നവര്‍.’

മറ്റൊരിടത്ത് അനുസ്മരിക്കുന്നത് കാണുക:

‘ദിവ്യപ്രേമത്തിന്റെ ഏഴു പട്ടണങ്ങളും ശൈഖ് അത്താര്‍ കടന്നുപോയിരിക്കുന്നു. നമ്മളാവട്ടെ, ഒരു തെരുവിന്റെ തിരിവില്‍ മാത്രമെത്തിയവരും.’

പിതാവിന്റെ സുഹൃത്തായിരുന്ന ശൈഖ് ബുര്‍ഹാനുദ്ദീന്‍ മുഹഖിഖ് ഒരിക്കല്‍ റൂമിയെത്തേടി കോനിയയിലെത്തി. അദ്ദേഹം അതിരറ്റ് സന്തോഷിച്ചു. ശൈഖിന്റെ കൈപിടിച്ചു ബൈഅത്ത് ചെയ്തു. ഒമ്പതു വര്‍ഷം ആ ബന്ധം തുടര്‍ന്നു. ഹി. 637ല്‍ ശൈഖ് ബുര്‍ഹാനുദ്ദീന്‍ വഫാത്തായി.

അദ്ദേഹത്തിന്റെ മരണശേഷം റൂമി സിറിയയിലേക്കും അലപ്പോയിലേക്കും മറ്റും ആത്മീയ ബന്ധങ്ങള്‍ തേടി യാത്ര ചെയ്തു. അവിടെ അന്ന് പ്രശസ്തരായ പല സ്വൂഫിവര്യന്മാരെയും അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞു. അവര്‍ അദ്ദേഹത്തെ ഏറെ സ്വാധീനിക്കുകയുണ്ടായി.

കോനിയയില്‍ തിരിച്ചെത്തിയ റൂമി തന്റെ പര്‍ണശാല ഉയര്‍ത്തി. ഏറെ വൈകാതെ പഠിതാക്കളെക്കൊണ്ടു പര്‍ണശാല നിറഞ്ഞു കവിഞ്ഞു. ആയിടെ ശൈഖ് ഇബ്നു അറബി മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ പലരും വൈകാതെ തന്നെ കോനിയയിലെത്തുകയും വലിയ വിജ്ഞാന കേന്ദ്രങ്ങളിലൊന്നായി അതുമാറുകയും ചെയ്തു.

തുടര്‍ന്നു റൂമിക്കു മുന്നില്‍ മറ്റൊരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. ദിവ്യപ്രേമത്തിന്റെയും ഇശ്ഖിന്റെയും സുല്‍ത്താനായ ശൈഖ് ശംസ് തിബ്രീസ്. മഹത്തായൊരു സമാഗമമായിരുന്നു അത്.

ക്രമേണ റൂമി യില്‍ വന്ന ധ്യാനാത്മകമായ അനുഭൂതിയുടെ ഏകാന്തത ഉള്‍ക്കൊള്ളാനാകാതെ ജനങ്ങള്‍ ശൈഖ് തിബ്രീസിനു നേരെ തിരിഞ്ഞു. അവസാനം ശംസ് തിബ്രീസ് നാടു വിട്ടു റൂമിയുടെ അഭ്യര്‍ത്ഥന മാനിച്ച് കാലങ്ങള്‍ക്കു ശേഷം തിരിച്ചുവന്നു

1247-ൽ തബ്രീസി കൊലചെയ്യപ്പെട്ടു. . റൂമി യുടെ ഹൃദയം പിടച്ചു. ഗുരുവിരഹത്തില്‍ ദുഃഖിച്ച് അദ്ദേഹം ദിനരാത്രങ്ങള്‍ തള്ളിനീക്കി.

പിന്നീട് റൂമി സ്വയം അനുരാഗത്തിന്റെ വാതില്‍ തുറക്കുകയായി. ദിവ്യപ്രേമത്തിന്റെ അനശ്വര കീര്‍ത്തനങ്ങളായി ആ ഹൃദയതാളം ഒഴുകിത്തുടങ്ങി. തന്റെ നഷ്ടപ്പെട്ട ഗുരുവിനെത്തേടി യാത്രയാരംഭിച്ചു. ശൈഖ് സ്വലാഹുദ്ദീന്‍ സര്‍കോബിയെന്ന പുതിയ ഒരു സുഹൃത്തിനെ ആ യാത്രയില്‍ മഹാന്‍ കണ്ടെത്തി. പത്തു വര്‍ഷങ്ങള്‍ നീണ്ട ആ ആത്മീയ ബന്ധം അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചു.

റൂമിയുടെ സ്നേഹപ്രപഞ്ചം ലോകമറിഞ്ഞത് ഇത്തരം ഗുരുക്കന്‍മാരിലൂടെയായിരുന്നു . ഒരിക്കല്‍ ഹുസാമുദ്ദീന്‍ റൂമിയോട് ചോദിച്ചത്രെ:

" അത്താറിനെയും സനാഇയെയും പോലെ താങ്കള്‍ക്കും തൂലിക ചലിപ്പിച്ചുകൂടെ? "

നിമിഷങ്ങള്‍ക്കകം അദ്ദേഹം ഒരു കഷ്ണം കടലാസെടുത്തു നീട്ടി. മനോഹരമായി കോര്‍ത്ത 18 വരി കവിത! രണ്ടുപേരെയും വെല്ലുന്ന അവതരണം. " മസ്നവി " ചെപ്പ് തുറന്നതിങ്ങനെയായിരുന്നു.

റൂമിലോ കത്തോട് വിടപറയുമ്പോള്‍, ഏതാണ്ട് 3500 സങ്കീര്‍ത്തനങ്ങളും 2000 ശ്ലോകങ്ങളും ഉണ്ടായിരുന്നു. അതാണ് പിന്നീട് മസ്നവിയായി അറിയപ്പെട്ടത്.

1273ൽ 66-ആം വയസ്സിൽ മരിക്കുകയും , സ്വപിതാവിന്റെ ഖബറിനടുത്ത് മറചെയ്യപ്പെടുകയും ചെയ്തു.ഹരിതശവകുടീരം എന്നറിയപ്പെടുന്ന ഒരു പ്രൌഢിയാർന്ന കുടീരം അവിടെ നിലകൊള്ളുന്നു.

മസ്നവി എന്ന് പരക്കെ അറിയപ്പെടുന്ന മസ്നവി എ മഅനവിയാണ് റൂമി കൃതികളിൽ ഏറ്റവും വിഖ്യാതം. ആത്മീയ ജ്ഞാന ഈരടികൾ എന്നാണ് പേരിന്റെ അർഥം. 6 ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കൃതിയുടെ അവസാന ഭാഗം അപൂർണ്ണമാണ്. ഖുർആൻ, ഹദീസ്, ബൈബിൾ, ഇസോപ്പ് കഥകൾ,പഞ്ചതന്ത്രം, തുടങ്ങിയ വൈവിധ്യമാർന്ന ശ്രോതസ്സുകളിൽ നിന്നുമുള്ള കഥകളും സംഭവങ്ങളും സരോപദേശം നൽകനായി പുനർനിർമ്മിച്ചുകൊണ്ടുള്ള ഒരപൂർവ്വ ശൈലിയാണ് മസ്നവിയിൽ കാണുന്നത്. 50,000 വരികളുള്ള മസ്നവി എ മഅനവി, പേർഷ്യൻ, ഓട്ടൊമൻ സാഹിത്യത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന മസ്നവി പദ്യശൈലിയിലാണ് (മത്നവി, മെസ്നെവി എന്നിങ്ങനെയും അറീയപ്പെടുന്നു) രചിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ 424 കഥകൾ ദൈവവുമായുള്ള ഐക്യത്തിനു വേണ്ടിയുള്ള മനുഷ്യന്റെ നിരന്തരമായ അന്വേഷണത്തെ വരച്ചുകാട്ടുന്നു. പേർഷ്യൻ സാഹിത്യത്തിലേയും സൂഫി സാഹിത്യത്തിലേയും ഏറ്റവും മികച്ചതും സ്വാധീനിക്കപ്പെട്ടതുമായ കാവ്യങ്ങളിൽ ഒന്നായി കണക്കാക്കുന്നു

നാല്‍പത്തിമൂന്ന്‌വര്‍ഷം കൊണ്ട് എഴുതിത്തീര്ത്ത ഈ ഇതിഹാസ കാവ്യത്തെകുറിച്ച് ' എല്ലാ മതങ്ങളുടേയും താഴ്‌വേരായ മൂലവേര് ' എന്നാണ് റൂമി വിശേഷിപ്പിച്ചത്. മനുഷ്യജീവിതം മൂന്ന് ഘട്ടങ്ങളാണെന്നും ഒന്നാം ഘട്ടത്തില്‍ അവന്‍ ഭൗതികവസ്തക്കളേയോ സൃഷ്ടികളേയോ ആരാധിച്ചുതുടങ്ങുമെന്നും, തുടര്‍ന്ന് അവന്‍ ദൈവത്തെ ആരാധിക്കാന്‍ തുടങ്ങുമെന്നും ഇതില്‍ നിന്നും പുരോഗമിച്ച് മൂന്നാം ഘട്ടത്തില്‍ അവന്‍ ആരാധിക്കുന്നുണ്ടെന്നോ ഇല്ലെന്നോ പറയാതെ അവന്‍ തന്നെയാണ് ദൈവം എന്ന് പറഞ്ഞുതുടങ്ങുമെന്നും അതോടെ അവന്റെ അസ്തിത്വം ഇല്ലാതായി ദൈവാസ്തിത്വം മാത്രമായി മാറുമെന്നും റൂമിസിദ്ധാന്തിച്ചു.

റൂമി, അടിമത്തത്തേയും ബഹുഭാര്യത്വത്തേയ്യും എതിർത്തിരുന്നു. സ്ത്രീകൾക്ക് മത-സാമൂഹികജീവിതത്തിൽ ഉയർന്ന സ്ഥാനം കൽപ്പിച്ചു. സത്യത്തിന്റേയ്യും സൗന്ദര്യത്തിന്റേയും എല്ലാ രൂപങ്ങളേയും അവയുടെ ഉറവിടം നോക്കാതെ പിന്തുടരാനും സ്നേഹമുള്ളവരും പരസ്പരബഹുമാനമുള്ളവരും ദാനശീലരും ആയിരിക്കുന്നതിനും അദ്ദേഃഹം തന്റെ ശിഷ്യരെ പഠിപ്പിച്ചു.

റൂമിയുടെ ചിന്തകൾ, തികഞ്ഞ മതവിദ്വേഷിയായിരുന്ന തുർക്കി പ്രസിഡണ്ട്, കമാൽ അത്താത്തുർക്കിനെ വരെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ കാഴ്കപ്പാടിൽ മൗലവി ദൈവവീക്ഷണം, പരമ്പരാഗത അറബിദൈവവിശ്വാസത്തിന്റെ മൗലികചട്ടക്കൂടിൽ നിന്നും അയഞ്ഞതും തുർക്കികൾക്ക് ചേർന്നതുമാണെന്നതുമായിരുന്നു. എന്നിരുന്നാലും 1925-ൽ മൗലവികളുടേതടക്കമുള്ള സൂഫി ആശ്രമങ്ങൾ അടച്ചുപൂട്ടാൻ കമാൽ മടിച്ചില്ല. പിന്നീട് 1957-ലാണ് ചരിത്രപാരമ്പര്യം നിലനിർത്താൻ ഒരു സാംസ്കാരികസംഘടനയായി പ്രവർത്തിക്കാൻ മൗലവികൾക്ക് സർക്കാർ അനുവാദം നൽകിയത്

ആത്മാവ് ഉറുമ്പാണെങ്കില്‍

അത് ചുമക്കുന്ന ധാന്യം മാത്രമാണ് ശരീരം.

ചുമക്കുന്നവനറിയാം ചുമട് നശ്വരമാണെന്ന്.

ബാര്‍ലി ചുമക്കുന്ന ഉറുമ്പ്

ഗോതമ്പ് ചുമക്കുന്ന ഉറുമ്പിനെ പിന്തുടരുമ്പോള്‍

ഉറുമ്പ് മറ്റൊരു ഉറുമ്പിനടുത്തേക്കാണ് നടന്നടുക്കുന്നത്.

ധാന്യങ്ങളുടെ ചലനം അതിന്റെ പരിണിത ഫലം മാത്രം.

ചുമടിനെയല്ല,ചുമക്കുന്നവനെയാണ് ശ്രദ്ധിക്കേണ്ടത്.

കറുത്ത ഉറുമ്പ് കറുത്ത പ്രതലത്തിലൂടെ നീങ്ങുമ്പോള്‍

ചലിക്കുന്ന ധാന്യത്തെ മാത്രം കാണുന്നത് പോലെ.

സ്‌നേഹത്തിന്റെ രാജ്യം മറ്റെല്ലാ മതങ്ങളില്‍ നിന്നും വ്യത്യസ്തമാണ്

സ്‌നേഹിക്കുന്നവന്റെ മതവും രാജ്യവും സ്‌നേഹിക്കപ്പെടുന്നവന്‍ മാത്രം

സ്‌നേഹിക്കുന്നവന്റെ ലക്ഷ്യവും മറ്റെല്ലാ ലക്ഷ്യങ്ങളില്‍ നിന്നും വിഭിന്നം

സ്‌നേഹമാണ് ദൈവത്തിന്റെ നിഗൂഢതയിലേക്കുള്ള ദൂരദര്‍ശിനിയും

 കടപ്പാട് :- ചരിത്രാന്വേഷികൾ

Subscribe to this RSS feed
Bingo sites http://gbetting.co.uk/bingo with sign up bonuses

Thrissur

Banner 468 x 60 px