Banner Top

Log in
updated 12:00 AM UTC, Oct 21, 2017
HEADLINES
ഹരിതം

ഹരിതം (66)

എണ്ണപ്പന

 

എണ്ണപ്പന ഭക്ഷ്യ എണ്ണയായ പനയെണ്ണ അഥവാ പാമോയിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.ലോകത്തിൽ ഏറ്റവുമധികം ഭക്ഷ്യയോഗ്യമായ എണ്ണ ഉത്പാദിപ്പിക്കുന്ന സസ്യമാണ് എണ്ണപ്പന. എണ്ണപ്പനയുടെ കായിൽ നിന്നുമാണ്‌ എണ്ണ ഉല്പ്പാദിപ്പിക്കുന്നത്. പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. കായ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവർദ്ധിത ഉലപന്നങ്ങൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു. എണ്ണപ്പനയുടെ പഴത്തിന്റെ ചകിരി തോടിൽ നിന്നുന്നുള്ള പനയെണ്ണയും, കുരുവിന്റെ പരിപ്പിൽ നിന്ന് എടുക്കുന്ന പരിപ്പെണ്ണയും വിവിധ അവിശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഈ രണ്ടു എണ്ണയ്ക്കും വ്യാവസായിക പ്രാധാന്യം ഉണ്ട്.ഇതിന്റെ എണ്ണയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിരിക്കുന്നു.എണ്ണപ്പന കേരളത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണിത് വ്യാപകമായുള്ളത്.

 

കുറഞ്ഞത് അഞ്ചു മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നതും ഉയർന്ന താപനില (30-32°സെൽഷ്യസ്) ഉള്ളതുമായ പ്രദേശങ്ങളിലാണ് എണ്ണപ്പന നന്നായി വളരുന്നത്. വർഷത്തിൽ ഇരുനൂറോ അതിലതികമോ സെൻറിമീറ്റർ മഴ ലഭിക്കുന്ന സ്ഥലങ്ങളിലും വിവിധ തരം മണ്ണുകളിലും എണ്ണപ്പന വളർത്താം. രണ്ടു മുതൽ നാല് മാസം വരെ വരൾച്ചയുണ്ടായാലും ചെറുത്തുനിൽക്കാൻ ഈ വിളയ്ക്കു കഴിയും. പൂർണ വളർച്ചയെത്തിയ പനയ്ക്ക് വെള്ളക്കെട്ടിനെ ഒരു പരിധി വരെ അതിജീവിക്കാൻ കഴിയുമെങ്കിലും സ്ഥിരമായി വെള്ളക്കെട്ടുള്ള പ്രദേശങ്ങളും കടുപ്പമുള്ള ചെങ്കൽ മണ്ണും മണൽ പ്രദേശങ്ങളും യോജിക്കില്ല.കൊമ്പൻ ചെല്ലി,ചെമ്പൻ ചെല്ലി എന്നിവയാണ് ഇതിനെ ആക്രമിക്കുന്ന പ്രധാനപ്പെട്ട കീടങ്ങൾ.ആന്ദ്രക്നോസ്,മണ്ടചീയൽ,കുലവാട്ടം എന്നിവ എണ്ണപ്പനയെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളാണ്.ടെനീറ എന്ന സങ്കരയിനമാണ് (ഡ്യൂറXപിസിഫെറ) വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ശുപാർശ ചെയ്തിട്ടുള്ള ഏക ഇനം.

 

സപ്പോട്ട 

സപ്പോട്ട സപ്പോട്ടേസ്യ കുടുംബത്തിലെ ഒരു അംഗമാണ്. ചിക്കു എന്നും അറിയപ്പെടുന്നു. കർണാടകം, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നിവടങ്ങളിൽ സപ്പോട്ട വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നു. സപ്പോട്ട കേരളത്തിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായി. സപ്പോട്ട കായ്കൾക്ക് മരോട്ടിക്കായ്കളോട് സാദൃശ്യമുണ്ട്. ഇതിൻറെ തൊലിക്ക് തവിട്ടുനിറമാണ്. പരുപരുത്തിരിക്കും, തീരെ കനമില്ല. പഴത്തിനു തേനിൻറെ മാധുര്യവും. സപ്പോട്ട എല്ലാ മാസങ്ങളിലും കായ്ക്കുമെങ്കിലും ജനുവരി-ഫെബ്രുവരി, മേയ്-ജൂൺ എന്നീ മാസങ്ങളിലാൺ കൂടുതൽ കായ്കൾ നൽകുന്നത്.

 

ലിച്ചി 

 

ലിച്ചി ഒരിനം നിത്യഹരിതവൃക്ഷമാണ്.ഉത്തർ പ്രദേശ്‌, ബീഹാർ, പശ്ചിമബംഗാൾ എന്നിവടങ്ങളിൽ ലിച്ചി കൃഷി ചെയ്തു വരുന്നു. ചൈന ലോകത്തിനു സംഭാവന ചെയ്തിട്ടുള്ള ഫലങ്ങളിലൊന്നാണ്‌ ലിച്ചി. ഇന്ത്യയിൽ ബീഹാറിലാണ് ഏറ്റവും കൂടുതൽ ലിച്ചി കൃഷി ചെയ്യുന്നത്. കേരളത്തിൽ ഇവ അസാധാരണമായി കാണപ്പെടുന്നു. ഒൻപത് മുതൽ പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്നതും ഇലഞെരുക്കമുള്ളതുമായ നിത്യഹരിതസസ്യമാണ്‌ ഈ വൃക്ഷം. കടും പച്ച നിറമുള്ള ഇലകളിൽ തളിരിലകൾക്ക് ചെമ്പ് നിറമാണുള്ളത്. ശരാശരി 30 എണ്ണം വരെ കായ്കൾ വീതമുള്ള കുലകളായി ശിഖരത്തിൻറെ അഗ്രങ്ങളിൽ കൂട്ടമായി കുലച്ചു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്‌. നീണ്ടുരുണ്ട പഴങ്ങളുടെ പുറത്തെ തൊലി പിങ്ക് കലർന്ന ചുവപ്പ് നിറത്തിൽ പരുക്കനായി കാണപ്പെടുന്നു. അകത്ത് മുന്തിരി പോലെ കാണപ്പെടുന്ന വിത്തുമാണ്‌ ഉള്ളത്. വിത്തിന്‌ ചുറ്റും കാണുന്ന കഴമ്പിന് നല്ല മധുരമാണ്. ധാരാളം ജീവകങ്ങളും പോഷക പദാർഥങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

 

കായ്കൾക്ക് പൂർണ്ണനിറമാകുമ്പോൾ വിളവെടുക്കാവുന്നതാണ്‌. പക്ഷേ, ദൂരെ സ്ഥലങ്ങളിലേക്ക് അയയ്ക്കാനായി പാതി നിറമെത്തിയ കായ്കളാണ്‌ വിളവെടുക്കുന്നത്. 5വർഷം പ്രായമായ മരത്തിൽ നിന്നും 500 ലിച്ചിപ്പഴങ്ങൾ വരെ വിളവെടുക്കാവുന്നതാണ്‌. 20 വർഷം വളർച്ചയെത്തിയ മരത്തിൽ നിന്നും 4000 മുതൽ 5000 എണ്ണം വരെ കായ്കൾ ലഭിക്കാറുണ്ട്.വിളവെടുത്തതിനുശേഷം 3 ദിവസം മുതൽ 5 ദിവസം വരെ മാത്രമേ സ്വതസ്സിദ്ധമായ നിറം നിലനിർത്താൽ കഴിയുകയുള്ളൂ. ഇലകൾ, കടലാസു കഷണങ്ങൾ, പഞ്ഞി എന്നിവ നിറച്ച പോളിത്തീൻ കൂടുകളിൽ ലിച്ചിപ്പഴം രണ്ടാഴ്ചവരെ നിറം മങ്ങാതിരിക്കും. എന്നാൽ നനവ് ഏൽക്കാത്തതും ശീതീകരിച്ചതുമായ സംഭരണികളിൽ 2 വർഷം വരെ സൂക്ഷിക്കാവുന്നതുമാണ്‌. കയറ്റുമതിക്കായി സൂര്യപ്രകാശത്തിൽ ഉണക്കിയും ലിച്ചിപ്പഴം സൂക്ഷിക്കാം. ഇങ്ങനെ ഉണങ്ങിയ ലിച്ചിപ്പഴം ടിന്നുകളിൽ അടച്ച് മണം, രുചി എന്നിവയിൽ മാറ്റമില്ലാതെ സാധാരണ ഊഷ്മാവിൽ ഒരു വർഷം വരെയും സൂക്ഷിക്കാവുന്നതാണ്‌.

ചാണകപ്പൊടി

ചാണകപ്പൊടി ജൈവ വളങ്ങളുടെ ഒരു പ്രധാന ഘടകമാണ്.ചാണകവും എല്ലുപൊടിയും ചേർന്ന മിശ്രിതം സാധാരണയായി ഉപയോഗിച്ചുപോരുന്ന ജൈവവളമാണ്. ചാണകപ്പൊടി  പല ജീവികൽക്കും പൂപ്പലുകൾക്കും ആഹാരമാണ്. ഈ സൂക്ഷ്മജീവികൾ ഇവയെ വിഘടിപ്പിച്ച് ആഹാരശൃംഘലയിലെ പുനരുപയോഗത്തിന് മണ്ണിൽ ലയിക്കുവാൻ സഹായിക്കുന്നു.എല്ലാത്തരം സസ്സ്യങ്ങൾക്കും ,മരങ്ങൾക്കും  ചാണകപ്പൊടി ജൈവ വളമായി ഉപയോഗിക്കുന്നു. വിവിധ തരാം ജൈവ വളങ്ങൾ ഉണ്ടാക്കാൻ ചാണകപ്പൊടി വ്യാപകമായി ഉപയോഗിക്കുന്നു. ചാണകം ഉണക്കി അവ വിറകിനു പകരമായി ഉപയോഗിക്കുന്നു. ബയോഗ്യാസിന്റെ നിർമ്മാണത്തിൽ അടിസ്ഥാന ഘടകമാണിത്. പശുത്തൊഴുത്തിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന ചാണകവും മൂത്രവും പ്രത്യേക അടച്ച അറയിൽ സൂക്ഷിച്ച് അവയിൽ നിന്നും പാചകവാതകം നിർമ്മിക്കുവാൻ സാധിക്കും. കേരളത്തിൽ ഇപ്പോൾ ഇത് ഉപയോഗിച്ചു പോരുന്നു. ഇവയിലടങ്ങിയിരിക്കുന്ന മീഥൈന്റെ അംശമാണ് ഇതിനു സഹായിക്കുന്നത്.

 കന്നുകാലികളുടെ വിസർജ്യമായ ചാണകം കലക്ക്രമേണ ഉണങ്ങുമ്പോൾ ആണ് ചാണകപ്പൊടി ആയി രൂപാന്തരപ്പെടുന്നത്. സാധാരണയായി പശു, എരുമ, പോത്ത് തുടങ്ങിയ മൃഗങ്ങളുടെ ചാണകമാണ് കാണപ്പെടുന്നത്.തറ മെഴുകുന്നതിനും മറ്റുമായി പല ആവശ്യങ്ങൾക്കും ചാണകം ഉപയോഗിക്കുന്നു. ചിത ഒരുക്കുന്നതിനും മറ്റും ഉത്തരേന്ത്യയിൽ ചാണകം ഉപയോഗിച്ചുവരുന്നു. ആയുർവേദത്തിൽ പശുവിന്റെ ചാണകത്തിന്റെയും മൂത്രത്തിന്റെയും ഔഷധമൂല്യത്തെ കുറിച്ചു പറഞ്ഞിട്ടുണ്ട്. തണുപ്പുള്ള സ്ഥലങ്ങളിൽ ഭിത്തിയിൽ മെഴുകി താപകുചാലകങ്ങളായി ഉപയോഗിക്കുന്നു.

വേപ്പ് - മഞ്ഞൾപ്പൊടി ലായനി

വേപ്പ് - മഞ്ഞൾപ്പൊടി ലായനി  ചിതൽ കൂടുതലായി ഉള്ള സ്ഥലത്ത് ഒഴിച്ചാൽ ചിതലിന്റെ ശല്യം മാറാൻ സഹായിക്കുന്ന ഒരു ഉത്തമ ജൈവ കീടനാശിനി ആണ്.വേപ്പിൻ പിണ്ണാക്ക് ആണ്  ഈ കീടനാശിനിയിലെ പ്രധാനപെട്ട ഘടകം.വളരെയധികം ഗുണങ്ങളുള്ള ഒരു ജൈവ വളം ആണ് വേപ്പിൻ പിണ്ണാക്ക്.വേപ്പിൻ പിണ്ണാക്ക് ചെടികളെ കീടങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയുന്നു.വേപ്പിന്റെ എണ്ണ എടുത്തതിനുശേഷം ലഭിക്കുന്ന പിണ്ണാക്ക്(വേപ്പിൻപിണ്ണാക്ക്) കുറച്ച് വെള്ളത്തിൽ കുതിർക്കുക. നല്ലതുപോലെ കുതിർന്നതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി വെള്ളത്തിൽ കലക്കിയത് ചെർത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ചിതൽ കൂടുതലായി ഉള്ള സ്ഥലത്ത് ഒഴിച്ചാൽ ചിതലിന്റെ ശല്യം മാറാൻ സഹായിക്കും.

ഉറികെട്ടൽ

ഉറികെട്ടൽ പച്ചക്കറി കൃഷിയിൽ കീടങ്ങളെ നിയന്ത്രിക്കുന്നതിന് മറ്റൊരു വിദ്യയാണ്.പച്ചക്കറി തോട്ടത്തിൽ (പന്തലിനിടയിൽ) കെട്ടിത്തൂക്കി കീടങ്ങളെ നിയന്ത്രിക്കുന്ന ഒരു രീതിയാണ്‌. ഒരു ചിരട്ടയിൽ വെള്ളം നിറച്ച് അതിൽ ഫ്യൂരുടാനും പഴവും മുറിച്ചിടുക. ഇത് പച്ചക്കറി തോട്ടത്തിൽ (പന്തലിനിടയിൽ) കെട്ടിത്തൂക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം ഒഴിച്ച് കൊടുക്കുക. ഒട്ടുമിക്ക കീടങ്ങളും ഇതിൽ വന്ന് വീഴുകയും ഫ്യൂറിഡാന്റെ വിഷബാധയാൽ നശിക്കുകയും ചെയ്യും.

തുളസിക്കെണി

 തുളസിക്കെണി കൃഷിയിൽ കീടങ്ങളുടെ ആക്രമണം തടയാനുപയോഗിക്കുന്ന ഒരു മാർഗ്ഗമാണ്.ഇത് തയ്യാറാക്കാൻ വേണ്ടി ഒരു കൈപിടി നിറയെ എന്ന കണക്കിൽ തുളസിയില അരച്ച് ചിരട്ടക്കുള്ളിൽ ഇടുക. അരച്ചെടുത്ത തുളസിയിലകൾ ഉണങ്ങിപ്പോകാതിരിക്കാൻ കുറച്ചുവെള്ളം ചേർക്കുക. ഇതിൽ 10 ഗ്രാം ശർക്കര പൊടിച്ച് ചേർക്കുക. പിന്നീട് ഒരു നുള്ള് കാർബോഫുറാൻ തരി ചാറിൽ ഇട്ട് ഇളക്കുക.കാർബോഫുറാൻ തരിമൂലം വിഷലിപ്തമായ ഇതിലെ ചാറ് കുടിച്ച് കീടങ്ങൾ നശിക്കും.കായീച്ചശല്യവും, ഗാളീച്ച ശല്യവും കുറയ്ക്കുവാന്‍ ഏറ്റവും നല്ലതാണ്‌ തുളസിക്കെണി.

തണ്ണി മത്തൻ

തണ്ണി മത്തൻ വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ്‌.ഇതൊരു വെള്ളരി വർഗ വിളയാണ്.ചൂടുള്ള കാലാവസ്ഥയിൽ വളരെയധികം ഉപയോഗിക്കുന്ന ഒരു ഫലമാണിത്.മലബർ ഭാഗങ്ങളിൽ വത്തക്ക എന്നറിയപ്പെടുന്ന തണ്ണിമത്തൻ വേനൽക്കലത്തിന്റെ ആരംഭത്തോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടുന്നു. ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.തണ്ണിമത്തന്റെ ജന്മ ദേശം ആഫ്രിക്കയാണ്‌.ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ ഈ വിള വ്യാപകമായി കൃഷി ചെയ്തു വരുന്നു. വിളഞ്ഞ തണ്ണിമത്തന്റെ ഉള്ളിലുള്ള മാംസളമായ ഭാഗമാണ്‌ ഭക്ഷണമായി ഉപയോഗിക്കുന്നത്.മറ്റു വെള്ളരി വർഗ്ഗ വിളകളെ അപേക്ഷിച്ച് തണ്ണിമത്തനിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്‌. തണ്ണിമത്തന്റെ നീര്‌ നല്ലൊരു ദാഹശമനി കൂടിയാണ്‌.

 

ഇന്ത്യയിൽ വളരെ തണുപ്പുള്ള പ്രദേശങ്ങളിലൊഴികെ എല്ലായിടത്തും തണ്ണി മത്തൻ കൃഷി ചെയ്തു വരുന്നു.അന്തരീക്ഷത്തിലെ ഈർപ്പവും,  മഴയും കുറഞ്ഞ രീതിയിലുള്ള വരണ്ട കാലാവസ്ഥയുമാണ്‌ തണ്ണിമത്തന്റെ കൃഷിക്ക് അനുകൂള ഘടകങ്ങൾ. കേരളത്തിൽ ഡിസംബർ മുതൽ മാർച്ചുവരെയുള്ള സമയമാണ്‌ കൃഷിക്ക് അനുയോജ്യം. കായ്ക്കുന്ന സമയത്ത് കിട്ടുന്ന മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയ്ക്കാൻ ഇടയാക്കുന്ന ഘടകങ്ങളാണ്‌.

ചൂർണ്ണ പൂപ്പൽ 

ചൂർണ്ണ പൂപ്പൽ രോഗം ചെടികളുടെ തളിരിലകളിൽ ഉണ്ടാകുന്ന ഫംഗസ് ബാധയാണിത്. ആരംഭകാലങ്ങളിൽ തളിരിലകൾ അകത്തേക്ക് ചുരുണ്ടുവരുന്നതാണ്‌ ഇതിന്റെ പ്രധാന ലക്ഷണം. കൂടാതെ വെള്ള നിറത്തിലുള്ള പൂപ്പൽ ഇലകളുടെ പ്രതലത്തിൽ കാണപ്പെടുന്നു. രോഗത്തിന്റെ തീവ്രതയനുസരിച്ച് ഇലകളിലും തണ്ടുകളിലും പൂപ്പൽ പോലെ ചാരനിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നു. രോഗം നിയന്ത്രിക്കുന്നതിനായി രോഗം ബാധിച്ച കൊമ്പുകൾ മുറിച്ചുമാറ്റേണ്ടതാണ്‌. പാടുകൾ വീണ ഇലകൾ നശിപ്പിക്കുക എന്നതാണ് പ്രതിരോധ മാർഗം. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.

വാട്ടം 

 

വാട്ടം ചെടികളെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട രോഗമാണ്.ചെടികൾ പൂർണ്ണമായും മഞ്ഞ നിറം ബാധിച്ചു നശിക്കുന്നു എന്നതാണ് ഇതിന്റെ രോഗ ലക്ഷണം.പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക എന്നതാണ് ഈ രോഗത്തിനെതിരെ ഉള്ള ഫലപ്രദമായ മാർഗം.

 നിയന്ത്രണ മാർഗം 

 പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക. രോഗം ബാധിച്ച ചെടിക്കൾ തീയിട്ടു നശിപ്പിക്കുക. ചാണകപ്പാൽ ലായനി ചെടികളിൽ ഇടവിട്ട് ഇടവിട്ട് തളിച്ച് കൊടുക്കുക. 2% വീര്യമുള്ള സ്യുഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക എന്നിവയാണ് ഈ രോഗത്തിനെതിരെ ഉള്ള ഫലപ്രദമായ മാർഗം. 

Subscribe to this RSS feed
Bingo sites http://gbetting.co.uk/bingo with sign up bonuses

Thrissur

Banner 468 x 60 px