Banner Top

Log in
updated 12:00 AM UTC, Oct 21, 2017
HEADLINES

യൂണിക്കല്‍ ഇന്‍വെസ്റ്റ്‌മെന്റ് പോളിസിയുടെ മറവില്‍ പൊറത്തിശേരി സ്വദേശിയില്‍ നിന്ന് 2 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ സ്വദേശി പൂജപറമ്പില്‍ വീട്ടില്‍ ചിരാഗ് എന്നയാളെയാണ് ഇരിങ്ങാലക്കുട സി.ഐ-എം.കെ.സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. പൊറത്തിശേരി സ്വദേശി കളപുരയ്ക്കല്‍ വീട്ടില്‍ കിരണിന്റെ പക്കല്‍ നിന്നു രണ്ട് കോടി രൂപയോളമാണ് പ്രതി തട്ടിയെടുത്തിട്ടുള്ളത്. യുണിക്കല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിയില്‍ പോളിസി ചേര്‍ന്നാല്‍ അമിതലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് 2013 മുതല്‍ മൂന്ന് വര്‍ഷ കാലയളവില്‍ നേരിട്ടും ബാങ്ക് വഴിയും പണം തട്ടിയത്. പോലിസില്‍ പരാതി നല്‍കിയതറിഞ്ഞ് പ്രതി ഗള്‍ഫിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഇരിങ്ങാലക്കുട പോലിസ് എയര്‍പോര്‍ട്ടുകളില്‍ ലുക്ക് ഔട്ട് നോട്ടിസ് നല്‍കിയിരുന്നതിനാല്‍ രക്ഷപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് മുംബൈയില്‍ നിന്നു പ്രതി നാട്ടില്‍ വരുന്നതറിഞ്ഞ് പോലിസ് വലയിലാക്കുകയായിരുന്നു. ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തില്‍ ഇരിങ്ങാലക്കുട എസ് .ഐ- കെ.എസ് .സുശാന്ത്, എ.എസ്.ഐ- സി.കെ. സുരേഷ തുടങ്ങിയവരും ഉണ്ടായിരുന്നു.

Leave a comment

Make sure you enter the (*) required information where indicated. HTML code is not allowed.

Bingo sites http://gbetting.co.uk/bingo with sign up bonuses

Thrissur

Banner 468 x 60 px