Banner Top

Log in
updated 12:00 AM UTC, Oct 21, 2017
HEADLINES

മണ്ണംപേട്ട തെക്കേക്കരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു.

തെക്കേക്കര ചെതലന്‍ ഷാജുവിന്റെ മകന്‍ 16 വയസുള്ള ഹെല്‍ബിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ന് ആയിരുന്നു സംഭവം. സ്‌കൂളില്‍ പോകുന്ന വഴി സൈക്കിളും ബാഗും റോഡരികില്‍ വെച്ച് കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കി. സംഭവം കണ്ട സമീപവാസി വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് പുതുക്കാട് നിന്നു ഫയര്‍ഫോഴ്‌സ് എത്തിയാണ് കുട്ടിയെ കരയ്ക്ക് എത്തിച്ചത്. പിന്നീട് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണ്ണംപേട്ട മാത ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഹെല്‍ബിന്‍. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave a comment

Make sure you enter the (*) required information where indicated. HTML code is not allowed.

Bingo sites http://gbetting.co.uk/bingo with sign up bonuses

Thrissur

Banner 468 x 60 px