Banner Top

Log in
updated 12:00 AM UTC, Oct 21, 2017
HEADLINES

കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍റെ കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് എന്ന പദ്ധതിക്ക് മതിലകം സെന്‍റ് ജോസഫ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വന്‍ വിജയം.

ഇ.ടി.ടൈസന്‍ എം.എല്‍.എയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൗള്‍ട്രി വികസന കോര്‍പറേഷന്‍ സ്കൂളിലെ 6 മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ ഓരോ കുട്ടികള്‍ക്ക് 8 കോഴിക്കുഞ്ഞുങ്ങളെയും 5 കിലോ തീറ്റയും മരുന്നും സൗജന്യമായി നല്‍കിയത്. ഇത് പ്രകാരം 1400 കുട്ടികള്‍ക്ക് 11200 കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. കോഴികള്‍ വളര്‍ന്ന് മുട്ടയിടാന്‍ തുടങ്ങിയപ്പോള്‍ ഒരു ദിവസത്തെ മുട്ട എല്ലാ കുട്ടികളും സ്കൂളില്‍ കൊണ്ടുവന്നു. 2000ലധികം മുട്ടയാണ്‌ സ്കൂളില്‍ ശേഖരിച്ചത്. തുടര്‍ന്ന് കുട്ടികള്‍ തന്നെ ഓട്ടോറിക്ഷയില്‍ മതിലകത്തെ എല്‍.പി സ്കൂളുകളിലേക്ക് സ്നേഹ സമ്മാനമായി മുട്ട വിതരണം ചെയ്തു. കുട്ടികളില്‍ സ്വാശ്രയ ശീലവും, സമ്പാദ്യ ശീലവും നല്ല ആരോഗ്യമുള്ള തലമുറയെ സൃഷ്ടിച്ച് എടുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് കേരള പൗള്‍ട്രി വികസന കോര്‍പറേഷന്‍  ചെയര്‍പേഴ്സണ്‍ ജെ.ചിഞ്ചുറാണി പറഞ്ഞു. സ്കൂളില്‍ നടന്ന ചടങ്ങില്‍ ഇ.ടി.ടൈസന്‍ എം.എല്‍.എ, എല്‍.പി.വിഭാഗം പ്രധാന അധ്യാപിക സിസ്റ്റര്‍ നവീനക്ക് നല്‍കിക്കൊണ്ട് സ്നേഹ സമ്മാന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള പൗള്‍ട്രി വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ ജെ.ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ മുജീബ് റഹ്മാന്‍, മതിലകം ബി.പി.ഒ ടി.എസ്.സജീവന്‍, പി.ടി.എ പ്രസിഡന്‍റ് എം.എസ്.ദിലീപ് എന്നിവര്‍ സംസാരിച്ചു.
Last modified onMonday, 09 October 2017 11:22

Leave a comment

Make sure you enter the (*) required information where indicated. HTML code is not allowed.

Bingo sites http://gbetting.co.uk/bingo with sign up bonuses

Thrissur

Banner 468 x 60 px