Banner Top

Log in
updated 12:00 AM UTC, Oct 21, 2017
HEADLINES

മതിലകത്ത് മദ്യലഹരിയില്‍ നാലംഗസംഘം വീടാക്രമിച്ചു.

തടയാനെത്തിയ ഗൃഹനാഥനെയും ഭാര്യയെയും സംഘം മര്‍ദ്ദിച്ചു. മതിലകം കിഴക്കുംപുറം ആലത്തൂര്‍ വീട്ടില്‍ സദാനന്ദന്‍റെ വീടിന് നേരെയാണ് ഇന്നലെ രാത്രി 10 മണിയോടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ സദാനന്ദനെയും ഭാര്യ ഉഷയെയും കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയായ യുവാവും സംഘവും വീടിന് മുകളില്‍ നിന്ന് മദ്യപിച്ച് ചെണ്ട കൊട്ടി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന്, സദാനന്ദന്‍ യുവാവിന്‍റെ വീട്ടിലെത്തി ബഹളം വെക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് യുവാവും സംഘവും സദാനന്ദന്‍റെ വീടിലെത്തി വീട്ടിലെ ജനല്‍പാളികള്‍ അടിച്ചു തകര്‍ക്കുകയും, അടുക്കളയുടെ രണ്ട് വാതിലുകളും ഫര്‍ണിച്ചറുകളും തല്ലി തകര്‍ക്കുകയും ചെയ്തത്. തടയാനെത്തിയ സദാനന്ദനെയും ഭാര്യയെയും ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു.മതിലകം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

Last modified onMonday, 09 October 2017 11:26

Leave a comment

Make sure you enter the (*) required information where indicated. HTML code is not allowed.

Bingo sites http://gbetting.co.uk/bingo with sign up bonuses

Thrissur

Banner 468 x 60 px