Banner Top

Log in
updated 12:00 AM UTC, Oct 21, 2017
HEADLINES
സമകാലികം

സമകാലികം (349)

കയ്പമംഗലം ഗവ. ഫിഷറീസ് സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ കരനെല്‍ കൃഷി വിളവെടുത്തു.

ഇ.ടി.ടൈസന്‍ എം.എല്‍.എ വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. ഹയര്‍സെക്കന്‍ററി വിഭാഗം പ്രിന്‍സിപ്പാള്‍ കെ.കെ.ഹരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.ടി.രാമചന്ദ്രന്‍, പി.ടി.എ പ്രസിഡന്‍റ് കെ.പി.ഷാജി, പി.എസ്.ജയശ്രീ, ബി.എസ്.ശക്തീധരന്‍, എന്‍.ആര്‍.രമേഷ്ബാബു, എം.ഡി.സന്തോഷ്‌, കെ.ബി.ബീന, ലാലുതോമസ്‌ എന്നിവര്‍ സംസാരിച്ചു. ഓണച്ചന്തയിലേക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പൂവ്, പച്ചക്കറി എന്നിവയുടെ പ്രതിഫലം കൃഷി ഓഫീസര്‍ അനില മാത്യൂ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. 

കയ്പമംഗലം കമ്പനിക്കടവില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ കരയിലടിഞ്ഞത് കൗതുകമായി.

 രാവിലെ 9 മണിയോടെയാണ് കമ്പനിക്കടവ് തീരത്ത് ചാള കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. അരമണിക്കൂറിനിടെ രണ്ടുതവണയാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ തീരത്തെത്തിയത്. കരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും ഇതോടെ ചാകരക്കൊയ്ത്തായി. സംഭവമറിഞ്ഞ് ഇ.ടി.ടൈസന്‍ എം.എല്‍.യും സ്ഥലത്തെത്തിയിരുന്നു. കമ്പനിക്കടവ് ഭാഗത്ത് വലയെറിഞ്ഞ മത്സ്യത്തൊഴിലാളികള്‍ക്കും വലനിറയെ ചാള ലഭിച്ചു. നിരവധി വള്ളങ്ങളാണ് കമ്പനിക്കടവില്‍ വലവീശാനെത്തിയത്. കഴിഞ്ഞ ദിവസം തൊട്ടടുത്ത ചാമക്കാല ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞ സംഭവവും ഉണ്ടായിരുന്നു. 

മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ് എടത്തിരുത്തി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി.ജാക്സണ്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി.കെ.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.രാജേന്ദ്രന്‍, കെ.കെ.ദേവദാസ്, സി.വി.രാജേന്ദ്രന്‍, പി.എ.ഷറാഫുദ്ദീന്‍, സലിം പോക്കാക്കില്ലത്ത് എന്നിവര്‍ സംസാരിച്ചു. 

യൂത്ത് കോണ്‍ഗ്രസ് കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നിര്‍മ്മിച്ചു നല്‍കുന്ന വീടിന് തറക്കല്ലിട്ടു.

 യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് തറക്കില്ലിടല്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ചളിങ്ങാട് സെന്ററില്‍ നടത്തിയ പൊതുയോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് ടി.കെ നസീര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്‍റ് പി.എസ് ഷാഹിര്‍, യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി പാര്‍ലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് പി.ബി സുനീര്‍, കെ.പി.സി.സി അംഗം പി.എ മുഹമ്മദാലി, ഡി.സി.സി ജനറല്‍സെക്രട്ടറിമാരായ സി.എസ് രവീന്ദ്രന്‍, കെ.എഫ് ഡൊമിനിക്, സി.സി.ബാബുരാജ്, അഡ്വ. പി.എച്ച്.മഹേഷ്‌, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സജയ് വയനപ്പിള്ളി, ജില്ലാ പഞ്ചായത്തംഗം ശോഭ സുബിന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.രാഹുല്‍, പഞ്ചായത്തംഗം ഷാജിത ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.

ദേശിയപാത 17 കയ്പമംഗലം വഴിയമ്പലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്.

ഓട്ടോ ഡ്രൈവര്‍ കാളമുറി സ്വദേശി പച്ചാംപുള്ളി വീട്ടില്‍ രാജന്‍ മകന്‍ രാഹുല്‍, അമ്മ കല്യാണിക്കുമാണ് പരിക്കേറ്റത്. ഇവരെ ലൈഫ്ഗാര്‍ഡ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 11 മണിയോടെയായിരുന്നു അപകടം. കാളമുറിയില്‍ നിന്നും അമ്മയുമൊത്ത് ഗാര്‍ഡിയന്‍ ആശുപതിയിലേക്ക് പോവുകയായിരുന്ന രാഹുലിന്‍റെ ഓട്ടോറിക്ഷയില്‍, മുന്നില്‍ പോയിരുന്ന ഇന്നോവ കാറിന്‍റെ സ്റ്റെപ്പിനി ടയര്‍ ഊരി വീണതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ തെന്നി മറിയുകയായിരുന്നു. രാഹുലിന്‍റെ കാല്‍ ഓടിഞ്ഞിട്ടുണ്ട്. കല്യാണിക്ക് ചെവിക്കുമാണ് പരിക്കേറ്റത്.

ദേശീയപാതയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്.

ചളിങ്ങാട് സ്വദേശികളായ പുഴങ്കരയില്ലത്ത് അബ്ബാസ് (59), പുഴങ്കരയില്ലത്ത് മുഹമ്മദ് ഷാജി (43), ചളിങ്ങാട് സ്വദേശി ഉണ്ണികൃഷ്ണന്‍ (40) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ കൊടുങ്ങല്ലൂര്‍ മെഡിക്കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം.

തകര്‍ന്ന് കിടക്കുന്ന പെരിഞ്ഞനം കുറ്റിലക്കടവ് റോഡിന് ശാപമോക്ഷമായില്ല.

പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കും, ആര്‍.എം.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലേക്കും ദിവസേന നൂറുകണക്കിന് ആളുകള്‍ പോകുന്ന വഴിയാണിത്. മഴ പെയ്തതോടെ ഒരു കിലോമീറ്ററിലധികം വരുന്ന റോഡിന്‍റെ മധ്യത്തില്‍ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വെള്ളം ഒഴുകി പോകാന്‍ കാനയില്ലാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. വെള്ളം നിറഞ്ഞ് നില്‍ക്കുന്നത് കാരണം കുഴികളുടെ ആഴം അറിയാതെ ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടം പറ്റുന്നത് പതിവായിരിക്കുകയാണ്. നവംബര്‍ ആദ്യവാരത്തില്‍ പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്കൂളിലാണ് ഉപജില്ലാ കലോത്സവം നടക്കുന്നത്. ഇതിന് മുന്‍പ് റോഡിന്‍റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ റോഡിന്‍റെ അറ്റകുറ്റപ്പണി നടത്താന്‍ തുക അനുവദിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചക്കുള്ളില്‍ പണി ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ.സച്ചിത്ത് പറഞ്ഞു. 

തൃശൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കത്തിനശിച്ച നിലയില്‍ കണ്ടെത്തി.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ജീപ്പിന് തീപിടിച്ചത്. നിര്‍ത്താതെയുള്ള ഹോണടി കേട്ടപ്പോഴാണ് എക്‌സൈസ് ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വിവരം അറിയുന്നത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് ജീപ്പിനു തീപിടിക്കാന്‍ കാരണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.

Subscribe to this RSS feed
Bingo sites http://gbetting.co.uk/bingo with sign up bonuses

Thrissur

Banner 468 x 60 px